വിളവെടുപ്പ് ഉത്സവം നടത്തി

Sunday 03 July 2022 1:40 AM IST

എലപ്പുള്ളി: 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയുടെ ഭാഗമായി എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ ജൈവപച്ചക്കറി വിളവെടുപ്പ് ഉത്സവം നടത്തി. കൃഷിവകുപ്പിന്റെയും എലപ്പുള്ളി പഞ്ചായത്തിന്റെയും സഹകരണത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്നും തക്കാളി, വഴുതന, പച്ചമുളക്, പയർ എന്നിവ വിളവെടുത്തു. പാലക്കാട് കൃഷി വകുപ്പ് ആത്മ ജോയിന്റ് ഡയറക്ടർ ദീപ്തി വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് സി.ബാലൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.ഭവദാസ്, കൃഷി ഓഫീസർ വിനോദ് കുമാർ, ട്രഷറർ എ.കെ.വാസുദേവൻ, എസ്.എൻ.ഇ.എസ് ഡയറക്ടർമാരായ ആർ.ഭാസ്‌കരൻ, രവി എലപ്പുള്ളി, പി.ടി.എ വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, ഓയിസ്‌ക ഇന്റർനാഷണൽ എലപ്പുള്ളി ചാപ്റ്റർ വൈസ് പ്രസിഡന്റ് ബാബു, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ലസിത, ലളിതാംബിക, അഡ്മിനിസ്‌ട്രേറ്റർ ചെന്താമര എന്നിവർ പങ്കെടുത്തു.

Advertisement
Advertisement