ക്ഷീരകർഷകർക്ക് മൂലധനം: മിൽമയും എസ്.ബി.ഐയും ധാരണയിൽ
Sunday 03 July 2022 3:07 AM IST
തിരുവനന്തപുരം: കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി - എ.എച്ച് ആൻഡ് എഫ്) മുഖേന ക്ഷീരകർഷകർക്ക് പ്രവർത്തനമൂലധന വായ്പ ലഭ്യമാക്കാനായി മിൽമയുമായി കൈകോർത്ത് എസ്.ബി.ഐ. ബാങ്കിന്റെ തിരുവനന്തപുരത്തെ ലോക്കൽ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ സി.ജി.എം വെങ്കട്ടരമണ ബായിറെഡ്ഡി, മിൽമ മാനേജിംഗ് ഡയറക്‌ടർ പാട്ടീൽ സുയോഗ് സുഭാഷ്‌റാവു എന്നിവർ ധാരണാപത്രം ഒപ്പുവച്ചു.
എസ്.ബി.ഐ സി.ജി.എം (സ്‌ട്രാറ്റജി - അഗ്രി ആൻഡ് എഫ്.ഐ) എസ്.ആദികേശവൻ, ജനറൽ മാനേജർമാരായ വി.സീതാരാമൻ, ടി.ശിവദാസ്, ശ്രീശേഷു, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്‌ടർ ശശികുമാർ, ഡെപ്യൂട്ടി ഡയറക്‌ടർ രാംഗോപാൽ, എസ്.ബി.ഐ ഡി.ജി.എം ആർ.മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ഷീരകർഷകർ, ക്ഷീരസംബന്ധ ബിസിനസുകൾ, സംരംഭങ്ങൾ എന്നിവയ്ക്കാണ് വായ്‌പ ലഭ്യമാക്കുന്നത്.