ലഹരിവിമോചന ക്യാമ്പ്

Saturday 02 July 2022 9:12 PM IST

അടൂർ :മാർത്തോമാ സഭ അടൂർ ഭദ്രാസനത്തിലെ അനുഗ്രഹ ഡി - അഡിക്ഷൻ സെന്ററിന്റ നേതൃത്വത്തിലുള്ള ലഹരി വിമോചന ക്യാമ്പ് പുനരാരംഭിക്കുന്നു. അടൂർ മാർത്തോമ്മ സ്പിരിച്വാലിറ്റി സെന്ററിൽ മൂന്നിന് ക്യാമ്പ് ആരംഭിച്ച് 16 ന് സമാപിക്കും. ലഹരി ഉപയോഗത്തിൽ നിന്നും വിമോചനം ആഗ്രഹിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. ബേബി ജോൺ അറിയിച്ചു. ക്യാമ്പിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ ഡയറക്ടർ റവ. അനീഷ് പി അലക്സുമായി ബന്ധപ്പെടണം. ഫോൺ :9496170850, 8075615863

Advertisement
Advertisement