ഇത്തവണയും മറന്നില്ല വയനാടൻ രുചി നുകരാൻ,​ ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ഗാന്ധി

Saturday 02 July 2022 9:52 PM IST

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തിനൊപ്പം ചർച്ചയാകുന്നതാണ് അദ്ദേഹത്തിന്റെ ഭക്ഷണത്തെക്കുറിച്ചുള്ള വാർത്തകളും. തന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ഇന്നലെ രാഹുൽ ഗാന്ധി വയനാടൻ സന്ദർശനത്തിനെത്തിയിരുന്നു ഇത്തവണയും വയനാടൻ വിഭവങ്ങൾ രുചിക്കാൻ അദ്ദേഹം മറന്നില്ല.

ഇത്തവണ രാഹുൽ ഗാന്ധി രുചിച്ചത് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തുമാണ്. കൊയിലാണ്ടിയിലെ ഫിറോസും കുടുംബവും നടത്തുന്ന കടയിൽ നിന്നായിരുന്നു രാഹുൽ ഗാന്ധി ചൂട് പക്കാവടയും കുടംകുലുക്കി സർബത്തും ആസ്വദിച്ചത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.

" കൊയിലാണ്ടിയിൽ ഫിറോസും കുടുംബവും നടത്തുന്ന എസ്.എസ് കൂൾ ഹൗസിൽ നിന്ന് ചൂട് പക്കാവടയും ചമ്മന്തിയും വയനാടൻ കുടംകുലുക്കി സർബത്തും ആസ്വദിച്ചു. നിങ്ങൾ ഞങ്ങളുടെ വയനാട്ടിൽ ഉണ്ടെഹ്കിൽ മിസ് ചെയ്യരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ടി. സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.