സാങ്കേതിക സർവകലാശാല പരീക്ഷ ഫലമായി
Saturday 02 July 2022 10:07 PM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല എം.ബി.എ നാലാം ട്രൈമെസ്റ്റർ സപ്ലിമെന്ററി (ഫുൾ ടൈം, പാർട്ട് ടൈം), അഞ്ചാം ട്രൈമെസ്റ്റർ (ഫുൾ ടൈം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിന് 8 വരെ അപേക്ഷിക്കാം. പാലക്കാട് ക്ലസ്റ്റർ നടത്തിയ മൂന്നാം സെമസ്റ്റർ എം.ടെക് റഗുലർ പരീക്ഷകളുടെ ഫലവും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി 5. വിശദമായ ഫലം സർവകലാശാലാ വെബ്സൈറ്റിലെ 'ഫലം' ടാബിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനിലും ലഭ്യമാണ്.