TPRA ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്തു

Sunday 03 July 2022 12:55 AM IST

തൃപ്പൂണിത്തുറ: എടക്കാട്ടു വയലിൽ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സാലി പീറ്റർ അധ്യക്ഷയായി. ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ കാർഷിക കർമ്മ സേന പ്രസിഡന്റ് കെ.ആർ രവിയ്ക്ക് തെങ്ങിൻ്റെ തൈ നൽകി നിർവ്വഹിച്ചു. നടീൽ വസ്തുക്കളുടെ വിതരണം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജെസ്സി പീറ്റർ നിർവഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഇന്ദു പി. നായർ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജൂലിയ ജെയിംസ്, ബോബൻ കുര്യാക്കോസ്, വാർഡു മെമ്പർമാരായ ജോഹർ എൻ. ചാക്കോ, സി.എ. ബാലു, ഷേർളി രാജു, ആദർശ് സജികുമാർ, ബീന രാജൻ, സുചിത്ര, കെ.ജി. രവീന്ദ്രനാഥ്, രാജു തെക്കൻ, കെ.എം സുനിൽ, കുടുംബശ്രീ ചെയർ പേഴ്സൺ നിഷിത തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ ഡൗളിൻ പീറ്റേഴ്സ് സ്വാഗതവും അസി. കൃഷി.ഓഫീസർ ലൗലി വർഗ്ഗീസ് നന്ദിയും പറഞ്ഞു