മോഹൻലാലിനെ പ്രശംസിച്ച് കേന്ദ്ര നികുതിവകുപ്പ് മോഹൻലാലിനും ആശീർവാദ് സിനിമാസിനും കേന്ദ്രസർക്കാരിന്റെ അഭിനന്ദനം

Sunday 03 July 2022 12:12 AM IST

കൊച്ചി: സമയനിഷ്‌ഠയോടെ ജി.എസ്.ടിയും നികുതി റിട്ടേണുകളും സമർപ്പിച്ചതിന് നടൻ മോഹൻലാലിന് കേന്ദ്രസർക്കാരിന്റെ അഭിനന്ദനം.

സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്‌റ്റംസാണ് ലാലിനും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിർമ്മാണക്കമ്പനിയായ ആശീർവാദ് സിനിമാസിനും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്രസർക്കാരിന് നന്ദി അറിയിച്ചും ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയും സർട്ടിഫിക്കറ്റ് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.