ഡൽഹി-ഗുരുഗ്രാം അണ്ടർപാസ് തുറന്നു

Sunday 03 July 2022 12:00 AM IST

ഡൽഹിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ഉദ്ഘാടനം ചെയ്ത, ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള ബെനീറ്റോ ജുവാരസ് അണ്ടർപാസ്. 1.2 കിലോമീറ്റർ നീളത്തിൽ Y ആകൃതിയിലുള്ള അണ്ടർപാസ് തുറന്നതോടെ ഡൽഹിയിൽ നിന്ന് ഗുരുഗ്രാമിലേക്കുള്ള പോകുന്ന ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഗതാഗതക്കുരുക്കിൽ നിന്ന് മോചനം ലഭിക്കുക. ''സമയത്തിന്റെ മൂല്യം കണക്കാക്കിയാൽ ഡൽഹിക്കാർക്ക് ലാഭം 18 കോടി രൂപയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ""-സിസോദിയ ട്വീറ്റ് ചെയ്തു.

അ​ണ്ണാ​ ​ഫ്ളൈ​ഓ​വ​റി​ന് 50​ ​വ​യ​സ്സ്

ചെ​ന്നൈ​:​ ​ചെ​ന്നൈ​യി​ലെ​ ​ആ​ദ്യ​ത്തേ​തും​ ​ഇ​ന്ത്യ​യി​ലെ​ ​മൂ​ന്നാ​മ​ത്തേ​തു​മാ​യ​ ​അ​ണ്ണാ​ ​ഫ്ളൈ​ഓ​വ​റി​ന് 50​ ​വ​യ​സ്സ്.​ ​ജെ​മി​നി​ ​ഫ്ളൈ​ഓ​വ​ർ​ ​എ​ന്നും​ ​പേ​രു​ള്ള​ ​ഫ്ളൈ​ഒാ​വ​ർ​ ​ചെ​ന്നൈ​ ​മ​ഹാ​ന​ഗ​ര​ത്തി​ന്റെ​ ​ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്.​ 1971​ൽ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​എം.​ ​ക​രു​ണാ​നി​ധി​യാ​ണ് ​ശി​ലാ​സ്ഥാ​പ​നം​ ​നി​ർ​വ​ഹി​ച്ച​ത്.​ ​നി​ർ​മ്മാ​ണ​ത്തി​ന് 70​ ​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്നു​ ​ചെ​ല​വ്.​ 1973​ൽ​ ​നി​ർ​മാ​ണം​ ​പൂ​ർ​ത്തീ​ക​രി​ച്ചു.​ ​മ​ണി​ക്കൂ​റി​ൽ​ ​ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ഇ​തി​ലൂ​ടെ​ ​ക​ട​ന്നു​പോ​കു​ന്ന​ത്.
മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ണ്ണാ​ദു​രൈ​യോ​ടു​ള്ള​ ​ബ​ഹു​മാ​നാ​ർ​ത്ഥ​മാ​ണ് ​അ​ണ്ണാ​ ​ഫ്ളൈ​ഓ​വ​ർ​ ​എ​ന്നു​ ​പേ​രു​ന​ൽ​കി​യ​ത്.​ 250​ ​അ​ടി​ ​നീ​ള​വും​ 48​ ​അ​ടി​ ​വീ​തി​യു​മു​ള്ള​ ​ഫ്ളൈ​ഓ​വ​ർ​ 1973​ ​ജൂ​ലാ​യ് ​ഒ​ന്നി​നാ​ണ് ​ഗ​താ​ഗ​ത​ത്തി​നാ​യി​ ​തു​റ​ന്ന​ത്.​ ​ക​ത്തീ​ഡ്ര​ൽ​റോ​ഡ്,​ ​അ​ണ്ണാ​ശാ​ലൈ,​ ​നു​ങ്ക​മ്പാ​ക്കം​ ​ഹൈ​റോ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഫ്ളൈ​ഓ​വ​റി​ലേ​ക്ക് ​പ്ര​വേ​ശി​ക്കാം.
ഫ്ളൈ​ഓ​വ​ർ​ ​ന​വീ​ക​രി​ക്കാ​നാ​യി​ ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​ ​സ്റ്റാ​ലി​ൻ​ ​ഒ​മ്പ​തു​കോ​ടി​ ​രൂ​പ​ ​വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.​ ​അ​ണ്ണാ​ദു​രൈ​യു​ടെ​ ​പ്ര​സി​ദ്ധ​മാ​യ​ ​ഉ​ദ്ധ​ര​ണി​ക​ളും​ 32​ ​പി​ച്ച​ള​ ​ശി​ലാ​ഫ​ല​ക​ങ്ങ​ളും​ ​ആ​റ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​സിം​ഹ​ ​പ്ര​തി​മ​ക​ളും​ ​ക​ൽ​ത്തൂ​ണു​ക​ളു​മൊ​ക്കെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രി​ക്കും​ ​പ​ല​ ​സി​നി​മ​ക​ളി​ലും​ ​ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ ​ഈ​ ​ഫ്ളൈ​ഓ​വ​ർ​ ​ന​വീ​ക​രി​ക്കു​ക.

Advertisement
Advertisement