സ്‌കൂളുകൾ ദത്തെടുത്ത് വള്ളിക്കുന്ന് ലയൺസ് ക്ലബ്

Sunday 03 July 2022 1:42 AM IST

വള്ളിക്കുന്ന്: ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ സേവന പദ്ധതികൾ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് സ്‌കൂളുകൾ ദത്തെടുത്ത് വള്ളിക്കുന്ന് ലയൺസ് ക്ലബ്. ആദ്യഘട്ടത്തിൽ ഫസ്റ്റ് എയ്ഡ് ബോക്സുകളും കിറ്റുകളും വിതരണം ചെയ്തു. സോൺ ചെയർപേഴ്സൺ കെ.സി. മനോജ് വിതരണോദ്ഘാടനം നിർവ്വഹിച്ചു . കൊളക്കാട്ട് ചാലി സ്‌കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, പി.ടി. എ.പ്രസിഡന്റ് ടി.മോഹൻദാസ്, പ്രധാനാദ്ധ്യാപകൻ റോയ്, വാർഡംഗം കുറ്റിയിൽ കുമ്മാളി അബ്ദുൾ ബഷീർ, സ്‌കൂൾ മാനേജർ നാരായണൻ കുട്ടി, സ്‌കൂൾ വികസന സമിതി ചെയർമാൻ ഗോപാലകൃഷ്ണൻ, അഖില ജിജീഷ് എന്നിവർ ഏറ്റുവാങ്ങി.വള്ളിക്കുന്ന് ഗവ എൽ.പി.സ്‌കൂളിൽ പി.ടി.എ പ്രസിഡന്റ് തേറാണി പ്രേമൻ, പ്രധാനാദ്ധ്യാപിക അജിത കുമാരി,അദ്ധ്യാപകരായ റീന, ജയശ്രീയ,രാജില എന്നിവർ ഏറ്റുവാങ്ങി. തിരുത്തി എ.യു.പി.സ്‌കൂളിൽ പ്രധാനാദ്ധ്യാപകൻ ഇ. ബിജേഷ്, പി.വൈശാഖ്, പി.ഗിരീഷ് കുമാർ, ടി. അഖിൽനാഥ്,കെ. കെ. നിംസി, കെ. ബി.വൃന്ദ എന്നിവർ ഏറ്റുവാങ്ങി.അത്താണിക്കൽ നേറ്റീവ് എ.യു.പി.സ്‌കൂളിൽ അദ്ധ്യാപകരായ കെ. എം.ബിന്ദു,പി.കെ.ബിന്ദു,നിത, അശ്വനി,ഹരിനാഥ്, അനൂപ് ശങ്കർ എന്നിവർ ഏറ്റുവാങ്ങി.വള്ളിക്കുന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് ജിജീഷ്, സെക്രട്ടറി സി.പ്രവീൺ കുമാർ, അംഗങ്ങളായ പ്രവീൺ ഇല്ലിക്കൽ, ശിവശങ്കരൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement