'റെയിൽവേ ഒഴിവുകളിൽ പോർട്ടർമാരെ നിയമിക്കണം'

Sunday 03 July 2022 1:43 AM IST

കൊച്ചി: സ്റ്റേഷനുകളിൽ വർഷങ്ങളായി പോർട്ടർ ജോലി ചെയ്യുന്നവർക്ക് റെയിൽവേയിലുണ്ടാകുന്ന ഒഴിവുകളിൽ നിയമനം നൽകണമെന്ന് സതേൺ റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. അഡ്വ. എ. സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി അഡ്വ.എ.സമ്പത്ത് (രക്ഷാധികാരി), കെ.എ. അലിഅക്ബർ (പ്രസിഡന്റ് ), ഡി. രഘുനാഥ് പനവേലി (ജനറൽ സെക്രട്ടറി), പി.പി. കുര്യാക്കോസ് (ട്രഷറർ), അഡ്വ. ഇ.ഷാനവാസ്ഖാൻ, അഡ്വ. കെ.എസ്. നമ്പൂരാജ്, വി.ആർ. രഞ്ജിത്‌ലാൽ, കെ.അജിത് (സെക്രട്ടറിമാർ) എന്നിവർ ഉൾപ്പെടെ 35 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.