'കൂട്ട്' പരിപാടി
Monday 04 July 2022 12:41 AM IST
തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല ബാലവേദി 'കൂട്ട്' പരിപാടി സംഘടിപ്പിച്ചു. വായനപക്ഷാചരണത്തിന്റെ ഭാഗമായി, വടക്കൻ കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച കെ. ദാമോദരനെ അനുസ്മരിച്ചു. ബാലവേദി പ്രസിഡന്റ് വൈഗ എം. വൈരാട്ടേൽ അധ്യക്ഷയായി. യുവത സെക്രട്ടറി പി.എസ്.സുജ കെ. ദാമോദരൻ അനുസ്മരണം നടത്തി. കണയന്നൂർ താലൂക്കിൽ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി.ആർ. മനോജ്, ഗ്രന്ഥശാല നേതൃസമിതി ഉദയംപേരൂർ പഞ്ചായത്ത് കൺവീനർ ടി.സി ഗീതാദേവി ടീച്ചർ, ബാലവേദി സെക്രട്ടറി വി.പി. അഭിനവ് തുടങ്ങിയവർ സംസാരിച്ചു.