'ഞാൻ കേരളാ ഓൺ ഡി.ജി.പി സ്‌ക്വാഡ്' (നൗഫൽ - സ്വപ്ന ഫോൺ സംഭാഷണം....)

Monday 04 July 2022 1:10 AM IST

സ്വപ്‌ന: എന്താ നിങ്ങളുടെ ഉദ്ദേശ്യം?

നൗഫൽ: മുഖ്യമന്ത്രി കേരളത്തിന്റെ നല്ലൊരു മുഖ്യമന്ത്രിയാണ്. കെ.ടി ജലീൽ നല്ലൊരു എം.എൽ.എയാണ്. കമല നല്ലൊരു വൈഫാണ്.

സ്വപ്‌ന: അതിന് സർട്ടിഫിക്കറ്റ് കൊടുക്കാൻ ഞാനാളല്ല

നൗഫൽ: അവരൊന്നുമല്ലാന്നാ പറയുന്നത്. മകൾ വീണ ... റിയാസ് കെട്ടിയത്. അവരും നല്ലതാണ്.

സ്വപ്‌ന: അതൊക്കെ പറയാൻ നിങ്ങൾ ആരാണ്.

നൗഫൽ: ഞാൻ കേരളാ ഓൺ ഡി.ജി.പി സ്‌ക്വാഡ്. കേരളാ... കേരളാ പൊലീസ് അല്ല. അതുംപറഞ്ഞ് അവരെ കുറ്റപ്പെടുത്തണ്ട. ഞാനൊരു സാധാരണക്കാരൻ.

സ്വപ്‌ന: എന്റെ ഫോണിൽ വിളിച്ച് ഇതൊക്കെ പറയണ്ട കാര്യം?

നൗഫൽ: ഈ കൊടിപിടിക്കൽ നിർത്തുക. അതുതന്നെ ആവശ്യം. എന്റെ ഇന്ററസ്റ്റ്... ഇവിടെ ഒരു പാർട്ടിമതി.

സ്വപ്‌ന: അതിന് ഞാൻ പാർട്ടിക്കാരിയല്ലല്ലോ. നിങ്ങൾ പറയേണ്ടിടത്ത് പറയൂ. പൊലീസിൽ പരാതി നൽകൂ. എന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലല്ലോ.

നൗഫൽ: പൊലീസ് കേസെടുക്കില്ലെന്നാണ് പറയുന്നത്.

Advertisement
Advertisement