എ.കെ. ജി സെന്റർ ബോം​ബേ​റ്, ജോ​ർ​ജി​ന്റെ അറസ്റ്റ്...; എല്ലാം പൊള്ളി സർക്കാർ, പ്രഹരിക്കാൻ പ്രതിപക്ഷം

Monday 04 July 2022 1:30 AM IST

പ്രക്ഷുബ്ധമാകാൻ നിയമസഭ

തിരുവനന്തപുരം: ഭരിക്കുന്നത് ഇടതുപക്ഷം. ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്കും. എന്നിട്ടും

സെക്രട്ടേറിയറ്റിന്റെ മൂക്കിനു താഴെ സ്വന്തം പാർട്ടി ആസ്ഥാനത്തിനു നേരെ ബോംബെറിഞ്ഞ പ്രതിയെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുന്ന പൊലീസ്. ഒന്നും ഉറപ്പിച്ച് പറയാനാവാതെ സർക്കാർ. സോളാർ കേസ് പ്രതിയുടെ പീ‌ഡന പരാതിയിൽ പി.സി.ജോർജിന്റെ അറസ്റ്റ് നാടകവും. നിയമസഭ സമ്മേളനത്തിന്റെ നാലാം ദിനമായ ഇന്ന് സർക്കാരിനെതിരെ കത്തിക്കയറാൻ മറ്റെന്തു വേണമെന്ന ആവേശത്തിലാണ് പ്രതിപക്ഷം.

എ.കെ.ജി സെന്ററിനു നേർക്ക് ബോംബാക്രമണമുണ്ടായതിന്റെ തൊട്ടടുത്ത നിമിഷം, എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിക്കൂട്ടിലാക്കിയത് കോൺഗ്രസിനെ. പിന്നാലെ, ആക്രമണത്തിനെതിരെ പാർട്ടി നേതാക്കൾ ആവേശത്തോടെ പ്രതികരിച്ചെങ്കിലും, തുടർന്നുള്ള കേസന്വേഷണത്തിലും പ്രതിയെ പിടികൂടുന്നതിലും ആ ഉത്സാഹം കാണാത്തത് ചർച്ചയായി. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും, എ.കെ.ജി സെന്ററിനു കല്ലെറിയുമെന്ന ഫേസ്ബുക്ക് പോസ്റ്റിട്ട റിജു എന്നൊരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതു മാത്രമാണ് കേസിലെ പുരോഗതി.ബോംബാക്രമണം ഇ.പി.ജയരാജന്റെ തന്നെ നാടകമാണെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെയും മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും ആരോപണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പോലുമാവാത്ത സ്ഥിതി.

മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തിയ പി.സി.ജോർജിനെ സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ അറസ്റ്റ് ചെയ്തതിനു പിന്നിലെ നാടകീയതകളും, ജോർജിന് ‌ജാമ്യം ലഭിച്ചതും

സർക്കാരിന് ക്ഷീണമായി. പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ നേരിടാൻ മറുതന്ത്രങ്ങളുമായി ഭരണപക്ഷവും കളം നിറയുന്നതോടെ, സഭാന്തരീക്ഷം ഇന്നു കൂടുതൽ പ്രക്ഷുബ്ധമാകും.

സ്വ​പ്ന​യ്ക്ക് ​ഫോ​ണി​ൽ​ ​വ​ധ​ഭീ​ഷ​ണി,
മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ ​പി​ടി​യിൽ

കൊ​ച്ചി​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​കു​ടും​ബ​ത്തി​ന്റെ​യും​ ​മു​ൻ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​യും​ ​പേ​രി​ലു​ള്ള​ ​വി​വാ​ദം​ ​അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​വ​ക​വ​രു​ത്തു​മെ​ന്ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സ് ​പ്ര​തി​ ​സ്വ​പ്‌​ന​ ​സു​രേ​ഷി​ന് ​ഭീ​ഷ​ണി​ ​ഫോ​ൺ​കാ​ൾ.​ ​കെ.​ടി.​ജ​ലീ​ൽ​ ​പ​റ​ഞ്ഞി​ട്ട് ​വി​ളി​ക്കു​ക​യാ​ണെ​ന്ന് ​അ​റി​യി​ച്ച് ​മ​ല​പ്പു​റം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​അ​ങ്ങാ​ടി​പ്പു​റം​ ​സ്വ​ദേ​ശി​ ​നൗ​ഫ​ലാ​ണ് ​ആ​റു​ത​വ​ണ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.​സ്വ​പ്ന​യു​ടെ​ ​പ​രാ​തി​യി​ൽ​ ​നൗ​ഫ​ലി​നെ​ ​മ​ങ്ക​ട​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ഇ​യാ​ൾ​ക്ക് ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ​പൊ​ലീ​സ് ​പ​റ​യു​ന്ന​ത്.
ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​യാ​ണ് ​കാ​ളു​ക​ൾ​ ​എ​ത്തി​യ​തെ​ന്നും​ ​അ​ന്നു​ ​രാ​ത്രി​ത​ന്നെ​ ​ശ​ബ്ദ​രേ​ഖ​യും​ ​സ്‌​ക്രീ​ൻ​ ​ഷോ​ട്ടു​മു​ൾ​പ്പെ​ടെ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യെ​ന്നും​ ​സ്വ​പ്‌​ന​ ​കൊ​ച്ചി​യി​ൽ​ ​പ​റ​ഞ്ഞു.​ 1.40,​ 3.22​ ​മി​നി​ട്ട് ​വീ​തം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ശ​ബ്ദ​രേ​ഖ​ക​ളും​ ​സ്വ​പ്ന​ ​പു​റ​ത്തു​വി​ട്ടു.​ ​ത​നി​ക്കും​ ​കു​ടും​ബ​ത്തി​നും​ ​ജീ​വ​ന് ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന​ ​ആ​ശ​ങ്ക​യും​ ​പ​ങ്കു​വ​ച്ചു.​സ്വ​പ്ന​ ​പാ​ല​ക്കാ​ട്ടു​നി​ന്ന് ​കൊ​ച്ചി​ ​കൂ​ന​മ്മാ​വി​ലെ​ ​വാ​ട​ക​ ​വീ​ട്ടി​ലേ​ക്ക് ​താ​മ​സം​ ​മാ​റ്റി.

`​ത​ട്ടു​മെ​ന്ന് ​പ​റ​ഞ്ഞാൽ
അ​വി​ടെ​വ​ന്ന് ​ത​ട്ടും'

(​സ്വ​പ്ന​ ​സു​രേ​ഷി​ന് ​ല​ഭി​ച്ച​ ​ഫോ​ൺ​ ​കോ​ളി​ലെ​ ​കൊ​ല​വി​ളി)

നൗ​ഫ​ൽ​:​ ​ഞാ​ൻ​ ​നൗ​ഫ​ലാ​ണ്,​ ​രാ​വി​ലെ​ ​വി​ളി​ച്ചി​രു​ന്നി​ല്ലേ.
സ്വ​പ്‌​ന​:​ ​ആ​രാ​ണ്,​ ​പ​റ​യൂ,​ ​എ​ന്താ​ണ്
നൗ​ഫ​ൽ​:​ ​ഞാ​നി​പ്പോ​ൾ​ ​വി​ളി​ച്ച​ത്,​ ​ന​മ്പ​ർ​ ​ത​ന്ന​ത് ​എ​റ​ണാ​കു​ളം​ ​മ​ര​ട് ​അ​നീ​ഷ്
സ്വ​പ്‌​ന​:​ ​ഇ​തൊ​ക്കെ​ ​ആ​രാ​ണ്
നൗ​ഫ​ൽ​:​ ​എ​ന്താ​ന്ന് ​അ​റി​യി​ല്ലേ,​ ​അ​വ​ർ​ ​ത​ന്നു.​ ​ഈ​ ​ന​മ്പ​റി​ൽ​ ​വി​ളി​ക്കു​ക.​ ​ഓ​രോ​ട് ​പ​റ​യു​ക.​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​ജ​ലീ​ലി​നും​ ​പി​ന്നാ​ലെ​ ​ന​ട​ത്തം​ ​നി​ർ​ത്തു​ക​യെ​ന്ന് ​പ​റ​ഞ്ഞു.​ ​ഞാ​ൻ​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​ന​ട​ന്നോ​ട്ടേ.
സ്വ​പ്‌​ന​:​ ​നി​ങ്ങ​ൾ​ ​എ​ന്തി​നാ​ണ് ​എ​ന്നെ​ ​വി​ളി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ?
നൗ​ഫ​ൽ​:​ ​ഞാ​ൻ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ,​ ​ഭീ​ഷ​ണി​യു​ടെ​ ​സ്വ​ര​ത്തി​ല​ല്ല​ല്ലോ​ ​പ​റ​ഞ്ഞ​ത്.​ ​ഞ​മ്മ​ളി​പ്പോ​ ​ത​ട്ടു​മെ​ന്ന് ​പ​റ​ഞ്ഞാ​ ​വ​ന്ന് ​ത​ട്ടും.​ ​അ​വി​ടെ​ ​വ​ന്ന് ​ത​ട്ടും

സ്വ​​​പ്‌​​​ന​​​:​​​ ​​​മേ​​​ലാ​​​ൽ​​​ ​​​വി​​​ളി​​​ച്ച് ​​​ശ​​​ല്യം​​​ ​​​ചെ​​​യ്യ​​​രു​​​ത്.
നൗ​​​ഫ​​​ൽ​​​:​​​ ​​​നീ​​​യൊ​​​ന്നും​​​ ​​​ചെ​​​യ്യി​​​ല്ല.​​​ ​​​നീ​​​ ​​​കം​​​പ്ല​​​യി​​​ന്റ് ​​​ആ​​​യി​​​ട്ട് ​​​എ​​​വി​​​ടേ​​​ക്കാ​​​ണ്.​​​ ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​സാ​​​ദാ​​​ ​​​വ്യ​​​ക്തി​​​യാ​​​ണെ​​​ന്ന് ​​​വി​​​ചാ​​​രി​​​ച്ചോ​​​ ​​​നീ.​​​ ​​​കേ​​​ന്ദ്ര​​​ത്തെ​​​ ​​​കൊ​​​ണ്ടു​​​വ​​​ന്ന് ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​വാ​​​ഴി​​​ക്കാ​​​ൻ​​​ ​​​അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല.​​​ ​​​നൗ​​​ഫ​​​ലാ​​​ണ് ​​​പ​​​റ​​​യു​​​ന്ന​​​ത്.

.

Advertisement
Advertisement