കുലുക്കിയാൽ കുലുങ്ങുന്ന സർക്കാരല്ല കേരളത്തിലേത്: മന്ത്രി റിയാസ്

Monday 04 July 2022 12:28 AM IST

കോഴിക്കോട്: കുലുക്കിയാൽ കുലുങ്ങുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും വികസനവുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ തടസപ്പെടുത്തുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. വികസന പ്രവർത്തനവുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിന്റെ എല്ലാ നിലയിലുമുള്ള സന്തോഷം പങ്കുവെക്കുന്നത് നാട്ടിലെ പൗരന്മാരാണ്. സർക്കാരിനെ ഒന്ന് കുലുക്കി വികസന പ്രവർത്തനത്തെ മെല്ലെപോക്കാക്കി മാറ്റാമെന്ന് ആരെങ്കിലും കരുതിയാൽ നടക്കില്ല. ഏതെങ്കിലും പ്രത്യേക വ്യക്തിയെ നോക്കിയില്ല ഇത് പറയുന്നതെന്നും റിയാസ് പറഞ്ഞു.