വായന പക്ഷാചരണം

Monday 04 July 2022 1:14 AM IST
ചിറക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾ പഞ്ചായത്തു പ്രസിഡന്റ് സുശീലദേവി ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റ നേതൃത്വത്തിൽ വായന പക്ഷാചരണത്തിന്റ ഭാഗമായി സംഘടിപ്പിച്ച പരിപാടികൾ പഞ്ചായത്തു പ്രസിഡന്റ് സുശീലദേവി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ റീജ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് എഴുത്തുകാരിയും ലൈബ്രറി ജോയിന്റ് സെക്രട്ടറിയുമായ ബീന സജീവ് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് ദേവദാസ്, മെമ്പർമാരായ മിനിമോൾ ജോഷ്, സജില, സുജയ് കുമാർ, സുചിത്ര, രതീഷ്, രാഗിണി എന്നിവർ സംസാരിച്ചു.

Advertisement
Advertisement