ഹർത്താലും സമരവും: വഴിമുട്ടുന്നു ടൂറിസത്തിനും ജനത്തിനും | VIDEO
Monday 04 July 2022 3:58 PM IST
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കൊവിഡ് ഉയർത്തിയ കനത്ത ആഘാതത്തിൽ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ് കേരളത്തിലെ വിനോദ സഞ്ചാരമേഖല. രോഗഭീതിയൊഴിഞ്ഞ് ലോക്ക് ഡൗൺ ഇല്ലാതായതോടെ വിദേശത്ത് നിന്നടക്കം സഞ്ചാരികൾ ഇടുക്കിയിലേക്കെത്തുന്ന സമയമാണിത്. മൂന്നാറിലും തേക്കടയിലും വാഗമണ്ണിലുമെല്ലാം ഇതിന്റെ ലക്ഷണങ്ങൾ കാണാം. എന്നാൽ വല്ലവിധേനയും ജീവിതം കരുപ്പിടിപ്പിക്കാൻ ടൂറിസം മേഖലയിലുള്ളവർ ശ്രമിക്കുമ്പോൾ അവർക്കുള്ള ഇരുട്ടടിയായി മാറുകയാണ് അടിക്കടിയുള്ള ഹർത്താലുകളും തുടർസമരങ്ങളും.
കഴിഞ്ഞ മാസം ഒരാഴ്ചയിൽ രണ്ട് ഹർത്താലാണ് ഇടുക്കി ജില്ലയിലുണ്ടായത്. നമ്മുടെ നാട്ടിലേക്ക് വരുന്ന സഞ്ചാരികൾക്ക് തെറ്റായ സന്ദേശമാവും ഇതു നൽകുകയെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.