മഞ്ജു വാര്യർക്കും ധനമന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ്

Monday 04 July 2022 11:33 PM IST

കൊച്ചി: നികുതി കൃത്യമായി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്ര ധനമന്ത്രാലയം സർട്ടിഫിക്കറ്റ് സമ്മാനിച്ചു. 2011-12 സാമ്പത്തിക വർഷം ജി.എസ്.ടി റിട്ടേൺ കൃത്യമായി സമർപ്പിച്ചതിനാണിത്. സച്ചിൻ ടെണ്ടുൽക്കർ, മോഹൻലാൽ തുടങ്ങിയവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അജിത്തിന്റെ നായികയായാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. നിരവധി വൻകിട ചിത്രങ്ങളാണ് താരത്തിനായി അണിയറയിൽ ഒരുങ്ങുന്നത്.