ഗാന്ധിജിയുടെ ചിത്രം നിലത്തിട്ടത് സമരക്കാർ മാറിയശേഷം: മുഖ്യമന്ത്രി

Tuesday 05 July 2022 12:00 AM IST

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജൂൺ 24ന് വൈകിട്ട് 3.54ന് ഓഫീസിൽ അതിക്രമിച്ച് കയറിയവരെ പുറത്താക്കിയിരുന്നു. 4.04ന് പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിൽ ഗാന്ധിജിയുടെ ചിത്രം യഥാസ്ഥാനത്തുണ്ട്. ചാനലുകളുടെ വീഡിയോയിലും ചിത്രം യഥാസ്ഥാനത്താണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ പുറത്താക്കിയശേഷം കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. വൈകിട്ട് 4.29ന് ചിത്രമെടുത്തപ്പോൾ ഗാന്ധിജിയുടെ ചിത്രം ചില്ലുകൾ തകർന്ന നിലയിൽ നിലത്ത് വീണുകിടക്കുന്നതായി പൊലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയുണ്ടെന്നും വി.ജോയിയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​ ​ലോ​ക​നി​ല​വാ​ര​ത്തി​ലാ​ക്കും​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദേ​ശ​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ക്കൂ​ടി​ ​ആ​ക​ർ​ഷി​ക്ക​ത്ത​ ​വി​ധ​ത്തി​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം​ ​ലോ​ക​നി​ല​വാ​ര​ത്തി​ലാ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ച്ചും​ ​കോ​ഴ്സു​ക​ളു​ടെ​ ​ഘ​ട​ന​ ​മാ​റ്റി​യും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​മാ​റ്റ​ണം.​ ​ഇ​തി​നാ​യി​ ​വ​ലി​യ​ ​തു​ക​ ​ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്ര​മാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​പു​തു​ത​ല​മു​റ​ ​കോ​ഴ്സു​ക​ള​ട​ക്കം​ ​ആ​രം​ഭി​ക്കും.​ ​ദേ​ശീ​യ​ ​റാ​ങ്കിം​ഗാ​യ​ ​എ​ൻ.​ഐ.​ആ​ർ.​എ​ഫി​ലെ​ ​ആ​ദ്യ​ ​നൂ​റു​ ​റാ​ങ്കി​ൽ​ ​കേ​ര​ള​ത്തി​ലെ​ ​നാ​ല് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ണ്ട്.​ 18​-​ 23​ ​പ്രാ​യ​ത്തി​ലു​ള്ള​വ​രു​ടെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കോ​ഴ്സു​ക​ളി​ലെ​ ​പ്ര​വേ​ശ​ന​ ​നി​ര​ക്ക് ​കേ​ര​ള​ത്തി​ൽ​ 38.8​%​ ​ആ​ണ്.​ ​ദേ​ശീ​യ​ ​ശ​രാ​ശ​രി​ 27.1​മാ​ത്ര​മാ​ണെ​ന്നും​ ​എ​ൽ​ദോ​സ് ​പി.​ ​കു​ന്നി​പ്പി​ള്ളി​ലി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.

പൊ​തു​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഇം​ഗ്ലീ​ഷ് ​പ​ഠ​നം​ ​മെ​ച്ച​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​ഇം​ഗ്ലീ​ഷ് ​ഭാ​ഷാ​ ​പ​ഠ​നം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​സ്റ്റേ​റ്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇം​ഗ്ലീ​ഷി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​വ്യാ​പി​പ്പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​പ​രി​ശീ​ല​ന​വും​ ​സം​ഘ​ടി​പ്പി​ക്കും.​ ​സം​സ്ഥാ​ന​ത്തെ​ ​ഡ​യ​റ്റു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഡി​സ്ട്രി​ക് ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഇം​ഗ്ലീ​ഷ് ​പു​ന​:​സം​ഘ​ടി​പ്പി​ക്കും.

ഇം​ഗ്ലീ​ഷി​ന് ​മാ​ത്ര​മാ​യി​ ​അ​ദ്ധ്യാ​പ​ക​രി​ല്ലാ​ത്ത​ ​ഹൈ​സ്‌​കൂ​ളു​ക​ളി​ൽ​ ​കെ.​ഇ.​ആ​റി​ൽ​ ​അ​നു​ശാ​സി​ക്കു​ന്ന​വി​ധം​ ​എ​ച്ച്.​എ​സ്.​എ​ ​(​ഇം​ഗ്ലീ​ഷ്)​ ​ത​സ്തി​ക​ ​അ​നു​വ​ദി​ക്കു​ന്ന​ ​കാ​ര്യം​ ​പ​രി​ശോ​ധി​ച്ച് ​വ​രി​ക​യാ​ണ്.​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​യ​ർ​ത്തു​ന്ന​തി​ന് ​ക​ർ​മ്മ​പ​ദ്ധ​തി​ ​ആ​വി​ഷ്‌​ക​രി​ക്കും.​ ​ക്ലാ​സ്‌​‌​ ​മു​റി​ക​ൾ​ ​ഹൈ​ടെ​ക് ​ആ​ക്കി​ ​മാ​റ്റും.​ ​മു​ഴു​വ​ൻ​ ​കു​ട്ടി​ക​ൾ​ക്കും​ ​ഗു​ണ​മേ​ന്മ​ ​വി​ദ്യാ​ഭ്യാ​സം​ ​ഉ​റ​പ്പു​വ​രു​ത്തും.​ ​ഭി​ന്ന​ശേ​ഷി​ ​കു​ട്ടി​ക​ൾ​ക്ക് ​സൗ​ഹൃ​ദ​മാ​യ​ ​അ​ക്കാ​ഡ​മി​ക് ​ഭൗ​തി​ക​ ​സാ​ഹ​ച​ര്യം​ ​ഉ​റ​പ്പാ​ക്കും.