അഖിലകേരള തന്ത്രിമണ്ഡലം അനുമോദന സമ്മേളനവും കുടുംബസംഗമവും (

Monday 04 July 2022 11:35 PM IST

തിരുവനന്തപുരം: അഖിലകേരള തന്ത്രിമണ്ഡലത്തിന്റെയും തന്ത്രിമണ്ഡല വിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന അനുമോദന സമ്മേളനം ഒാൾ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ പ്രസിഡന്റ് ഡോ.പ്രദീപ് ജ്യോതി ഉദ്ഘാടനം ചെയ്തു. തന്ത്രിമണ്ഡലം സംസ്ഥാനപ്രസിഡന്റ് പ്രൊഫ.വി.ആർ.നമ്പൂതിരി അദ്ധ്യക്ഷനായി. ഒാൾ കേരള ബ്രഹ്മണഫെഡറേഷൻ ചെയർമാൻ രംഗദാസപ്രഭു, സെക്രട്ടറിജനറൽ വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി, തന്ത്രിമണ്ഡലവിദ്യാപീഠം വൈസ് ചെയർമാൻ ഡോ.ദിലീപൻ നാരായണൻ നമ്പൂതിരി, യോഗക്ഷേമസഭ സംസ്ഥാന ജനറൽസെക്രട്ടറി എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരി, മുന്നാക്കസമുദായ ഐക്യമുന്നണി സംസ്ഥാനപ്രസിഡന്റ് അരവിന്ദാക്ഷക്കുറുപ്പ്, തന്ത്രിമണ്ഡലം സംസ്ഥാനട്രഷറർ എസ്.ഗണപതിപോറ്റി, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ മൂസത്, സെക്രട്ടറി രാജൻ എൻ.ഉണ്ണി, ടി.എൻ.ബാബുകുമാർ, ഗിരീശൻ, ഉമാദേവി, പരമേശ്വരൻ ഉണ്ണി, സുരേഷ് മൂസത്, പ്രൊഫ.ബാലചന്ദ്ര ശർമ്മ, ഡോ.പി.ഗോപിനാഥൻ, ഒ.എസ്.ജയറാം,മുന്നാക്കസമുദായ ഐക്യമുന്നണി സംസ്ഥാനസെക്രട്ടറി സുരേഷ്ബാബു, ജില്ലാപ്രസിഡന്റ് വെങ്ങാനൂർ ഗോപകുമാർ,കേരളാ ബ്രാഹ്മണസഭ ജില്ലാപ്രസിഡന്റ് എച്ച്.ഗണേഷ്, ഉഡുപ്പി മാധ്വസഭ ജില്ലാപ്രസിഡന്റ് ഉപേന്ദ്രൻപോറ്റി,അഖിലകേരള തന്ത്രിമണ്ഡലം സംസ്ഥാനട്രഷറർ കൈപ്പള്ളിഇല്ലം പുരുഷോത്തമൻ നമ്പൂതിരി, തന്ത്രിമണ്ഡലവിദ്യാപീഠം പി.ആർ.ഒ എം.എൻ.കുമാരൻ നമ്പൂതിരി, താമരമംഗലത്തില്ലം മധുസൂദനൻ നമ്പൂതിരി, കിഷോർ നമ്പൂതിരി, സന്തോഷ് നമ്പൂതിരി,സുഭാഷ് നമ്പൂതിരി,ഹരികുമാർ,എടക്കാട് കൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. തന്ത്രിമണ്ഡലവിദ്യാപീഠം അദ്ധ്യാപകരെയും റാങ്ക് ജേതാക്കളെയും യോഗത്തിൽ അനുമോദിച്ചു. ഒാൾഇന്ത്യ ബ്രാഹ്മണ ഫെഡറേഷൻ,ഒാൾകേരള ബ്രാഹ്മണ ഫെഡറേഷൻ, മുന്നാക്കസമുദായ ഐക്യമുന്നണി , യോഗക്ഷേമസഭ, ശിവദ്വിജ സേവാസമിതി,മലയാള ബ്രാഹ്മണസമാജം,ഉഡുപ്പി മാധ്വസഭ,ശീപുഷ്പക ബ്രാഹ്മണ സേവാസംഘം,മലയാള ബ്രാഹ്മണസഭ, ഗൗഡസാരസ്വത ബ്രാഹ്മണക്ഷേമസഭ, അഖിലകേരള തന്ത്രിമണ്ഡലം എന്നി സംഘടനകൾ പങ്കെടുത്തു.ഭാരതീയ അനുഷ്ഠാനങ്ങൾക്കു മൂല്യച്യുതി സംഭവിക്കുന്നതിനാൽ സാംസ്കാരിക സാമൂഹികമൂല്യം പുതുതലമുറയിലേക്കു പകർന്നുകൊടുക്കാൻ ഒാൾഇന്ത്യ ബ്രാഹ്മണ ഫെഡറേഷന്റെയും ഒാൾകേരള ബ്രാഹ്മണ ഫെഡറേഷന്റെയും മുന്നാക്കസമുദായ ഐക്യമുന്നണിയുടെയും വിവിധ സമുദായസംഘടനകളുടെയും കൂട്ടായ്മ അനിവാര്യമാണെന്നും വോട്ടുബാങ്കായി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യോഗം വിലയിരുത്തി.

Advertisement
Advertisement