തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചാൽ സർവീസ് നടത്തും:മന്ത്രി ആന്റണി രാജു

Tuesday 05 July 2022 12:00 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണമുണ്ടെങ്കിൽ, നിലച്ചുപോയ സർവീസുകളടക്കം നഷ്ടം നോക്കാതെ ഓടിക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. കൊവിഡിന് ശേഷം പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ പകുതിയായി. ഇതോടെ നഷ്ടത്തിലുള്ള സർവീസുകൾ പുനഃക്രമീകരിക്കേണ്ടിയും ഇന്ധനച്ചെലവ് പോലും കിട്ടാത്തവ നിറുത്തേണ്ടിയും വന്നു. സർവീസുകൾ പുനഃക്രമീകരിച്ച് കൂടുതൽ ഓപ്പറേറ്റ് ചെയ്യാനാണ് ശ്രമമെന്നും സജീവ് ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

ലാ​ഭ​ത്തി​ലു​ള്ള​വ​യും​ ​കേ​ന്ദ്രം​ ​വി​റ്റ​ഴി​ക്കു​ന്നു​:​ ​മ​ന്ത്രി​ ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഷ്ട​ത്തി​ലാ​യി​രു​ന്ന​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നാ​ണ് ​കേ​ന്ദ്രം​ ​ആ​ദ്യം​ ​ശ്ര​മി​ച്ച​തെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​ലാ​ഭ​ക​ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​യെ​യും​ ​വി​റ്റ​ഴി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ലാ​ഭ​ത്തി​ലു​ള്ള​ ​എ​ച്ച്.​എ​ൽ.​എ​ല്ലി​നെ​യും​ ​വി​ൽ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​കേ​ന്ദ്രം​ ​ന​ട​ത്തു​ന്ന​ത്.​ ​എ​ച്ച്.​എ​ൽ.​എ​ൽ​ ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്റി​ ​പ്ര​ധാ​ന​മ​ന്ത്റി​ക്ക് ​ക​ത്തെ​ഴു​തി​യി​ട്ടും​ ​മ​റു​പ​ടി​യു​ണ്ടാ​യി​ല്ല.​ ​ഏ​​​റ്റെ​ടു​ക്ക​ൽ​ ​ന​ട​പ​ടി​ക​ൾ​ക്കാ​യി​ ​വ്യ​വ​സാ​യ​ ​വി​ക​സ​ന​ ​വ​കു​പ്പി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​അ​വ​ർ​ ​ലേ​ല​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​യി​ ​ബി​ഡ് ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​തി​നു​ള്ള​ ​അ​നു​മ​തി​ക്കാ​യി​ ​കേ​ന്ദ്ര​ത്തെ​ ​സ​മീ​പി​ച്ചെ​ങ്കി​ലും​ ​സാ​ങ്കേ​തി​ക​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ത​ട​ഞ്ഞു.​ ​ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധം​ ​ഉ​ണ്ടാ​ക​ണ​മെ​ന്നും​ ​മ​ന്ത്റി​ ​പ​റ​ഞ്ഞു.