എറണാകുളത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

Tuesday 05 July 2022 8:28 AM IST

കൊച്ചി: തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം.

തൃപ്പൂണിത്തുറയിൽ നിന്ന് ചോറ്റാനിക്കരയിലേക്ക് പോകുകയായിരുന്നു യുവാക്കൾ. ഇരുമ്പനം ടെർമിനലിൽ നിന്നും ഗ്യാസ് കയറ്റി പോവുകയായിരുന്ന ലോറിയിൽ ഇവർ സഞ്ചരിച്ച ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിനെയും വൈശാഖിനെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.