പ്രതിയെ ആവശ്യമുണ്ട്, ചോദിക്കുന്ന പ്രതിഫലവും ആശ്രിതർക്ക് ജോലിയും, കോൺഗ്രസ് എന്ന് പറയുന്നവർക്ക് മുൻഗണന; ഉടൻ എകെജി ഭവനുമായി ബന്ധപ്പെടണമെന്ന് വി പി സജീന്ദ്രൻ

Tuesday 05 July 2022 1:12 PM IST

എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിയെ പിടിക്കാത്തതിനെ പരിഹസിച്ച് കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ. കിട്ടിയോ എന്ന് ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


പ്രതിയെ ആവശ്യമുണ്ട്, ചോദിക്കുന്ന പ്രതിഫലവും ആശ്രിതർക്ക് ജോലിയും നൽകും. ഉടൻ എ കെ ജി ഭവനുമായി ബന്ധപ്പെടുകയെന്നുമാണ് കുറിപ്പിൽ പറയുന്നത്. കോൺഗ്രസ് എന്ന് പറയുന്നവർക്ക് മുൻഗണനയുണ്ടെന്നും സജീന്ദ്രൻ പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കിട്ടിയോ ? ഉടൻ എകെജി ഭവനുമായി ബന്ധപ്പെടുക. പ്രതിയെ ആവശ്യമുണ്ട്. തക്ക പ്രതിഫലം തരും.
കോൺഗ്രസ് എന്ന് പറയുന്നവർക്ക് മുൻഗണന.
ചോദിക്കുന്ന പ്രതിഫലവും ആശ്രിതർക്ക് ജോലിയും നൽകും.
അട്ടപ്പാടി മധുവിന് പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാത്തത് പോലെ കേസിൽ നിന്ന് രക്ഷിക്കും.
ചുവന്ന സ്കൂട്ടർ നിർബന്ധമില്ല. അത് എകെജി ഭവനിൽ നിന്ന് സംഘടിപ്പിച്ചു തരും.
ഒരു ദുർബല നിമിഷത്തിൽ ഇ.പി ജയരാജൻ അവിഹിതമായി ബന്ധപ്പെട്ടത് മൂലം ഉണ്ടായ കുഴപ്പമാണിത്. ആരെങ്കിലും ഒന്ന് ഏറ്റെടുക്കണം പ്ലീസ് അല്ലെങ്കിൽ ചീഞ്ഞ് നാറും.