ഒരിക്കൽ നട്ടാൽ ആജീവനാന്തം വിളവ് തരും, ഒരു കിഴങ്ങിന് ഭാരം പത്ത് കിലോയോളം; അറിയാം ഈ അത്ഭുത കപ്പയെ പറ്റി
ഒരു മൂട് കപ്പ സാധാരണ എത്ര വർഷം വിളവ് തരും? ആറ് മാസം അല്ലെങ്കിൽ ഒരു വർഷം. നമ്മൾ സാധാരണ കണ്ടുവരുന്ന കപ്പയെ പറ്റിയല്ല പറഞ്ഞുവരുന്നത്. ഇത് കുമരകം ഇല്ലിക്കളം റിസോർട്ടിൽ ഉള്ള ഒരു അത്ഭുത കപ്പയാണ്. നട്ടുകഴിഞ്ഞാൽ ആജീവനാന്തം വിളവ് ലഭിക്കും എന്നതാണ് ഈ കപ്പയുടെ പ്രത്യേകത. പത്ത് കിലോയോളം തൂക്കം വരുന്ന കിഴങ്ങാണ് ഒരു മൂട് കപ്പയിൽ നിന്നും ലഭിക്കുന്നത്. മഴക്കാലമായാലും ഈ കപ്പയ്ക്ക് കേട് വരില്ല എന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. കപ്പ മാത്രമല്ല മറ്റ് നിരവധി വിളകളും റിസോട്ടിൽ കൃഷി ചെയ്യുന്നുണ്ട്. ഹ്രസ്വകാല വിളകളെയെല്ലാം ദീർഘകാല വിളകളാക്കി മാറ്റുകയാണ് റിസോർട്ട് ഉടമ അഡ്വ. സലീം എം ദാസ്. കായൽത്തീരത്തെ റിസോർട്ടിലെത്തുന്ന വിനോദസഞ്ചാരികൾക്ക് അവിടെ തന്നെ വിളയിച്ചെടുത്ത പച്ചക്കറികൊണ്ടുള്ള വിഭവങ്ങളാണ് വിളമ്പുന്നത്. കൃഷിയെയും പ്രകൃതിയയെും ഇഷ്ടപ്പെടുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഈ റിസോട്ടിലെ മനോഹര കാഴ്ചകൾ കാണാം.