കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങും: മന്ത്രി ആന്റണി രാജു

Wednesday 06 July 2022 12:00 AM IST

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സിക്കായി കൂടുതൽ ഇലക്‌ട്രിക്‌ ബസുകൾ വാങ്ങുന്നതിനെക്കുറിച്ച്‌ സർക്കാർ തലത്തിൽ ചർച്ച നടത്തി തീരുമാനിക്കുമെന്ന്‌ മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സിറ്റി സർക്കിൾ സർവീസിനായി ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട് . 700 സി.എൻ.ജി ബസുകൾ വാങ്ങാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. 2021ൽ ഇത്‌ തീരുമാനിക്കുമ്പോൾ കിലോയ്ക്ക് 54 രൂപയായിരുന്നു സി.എൻ.ജി വില. ഇപ്പോൾ 83 രൂപയായി. ഈ സാഹചര്യത്തിൽ ആറുമാസത്തെ സി.എൻ.ജി വില പരിശോധിച്ചശേഷം ഏത്‌ ബസ്‌ വാങ്ങണമെന്നതിൽ അന്തിമ തീരുമാനമെടുക്കും.


യാത്രക്കാരുടെ എണ്ണം കുറഞ്ഞു

കൊവിഡ്‌ അടച്ചിടലിനുശേഷം കെ.എസ്‌.ആർ.ടി.സിയിലെ യാത്രക്കാരുടെ എണ്ണത്തിൽ ഭീമമായ കുറവുണ്ടായി. കൊവിഡിന്‌ മുമ്പ്‌ പ്രതിദിനം 28 ലക്ഷമായിരുന്നു. കൊവിഡാനന്തരം 18 ലക്ഷമായി കുറഞ്ഞു. പല റൂട്ടുകളിലും ഡീസലിനുള്ള പണംപോലും വരുമാനമായി ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ചില സർവീസുകൾ റദ്ദാക്കേണ്ടി വന്നത്‌. തുടർഭരണം വന്നതിനാൽ മാത്രമാണ്‌ കെ.എസ്‌.ആർ.ടി.സി നിലനിൽക്കുന്നത്.

എംപാനലുകാരെ പരിഗണിക്കും

എംപാനൽ ജീവനക്കാരെ സ്വിഫ്‌റ്റ്‌ കമ്പനിയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെടൽ തടസമായി. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക്‌ അർഹരായ എംപാനൽ ജീവനക്കാർ അപേക്ഷ നൽകിയാൽ പരിഗണിക്കും. സ്വിഫ്റ്റ്‌ സർവീസിൽ നിന്നുള്ള വരുമാനവും സ്വത്തും പത്തുവർഷം കഴിയുമ്പോൾ കെ.എസ്‌.ആർ.ടി.സിക്ക്‌ സ്വന്തമാകും. സ്വിഫ്‌റ്റ്‌ സ്വകാര്യ കമ്പനിയാണെന്ന വ്യാജ പ്രചാരണമുണ്ട്‌. സർക്കാർ ഉടമസ്ഥതയിലുള്ള സ്വതന്ത്ര കമ്പനിയാണിത്. കെ.എസ്‌.ആർ.ടി.സിയിൽ ശരാശരി ശമ്പളം 34,000 രൂപയാണെങ്കിൽ സ്വിഫ്‌റ്റിൽ 13,000 രൂപയാണ്‌. ദീർഘദൂരം മാത്രമല്ല മറ്റ്‌ സർവീസുകളിലേക്കും സ്വിഫ്‌റ്റ്‌ ആലോചനയിലുണ്ട്.

​ ​ഗ്രാ​മ​വ​ണ്ടി​ ​ഓ​ടി​ത്തു​ട​ങ്ങു​ന്നു​:.....
തു​ട​ക്കം​ 30​ന്
പാ​റ​ശാ​ല​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ദ്ദേ​ശ​സ്വ​യം​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​സ​ഹ​ക​ര​ത്തോ​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ന​ട​പ്പാ​ക്കു​ന്ന​ ​ഗ്രാ​മ​വ​ണ്ടി​ ​പ​ദ്ധ​തി​ 30​ന് ​പാ​റ​ശാ​ല​യി​ലെ​ ​കൊ​ല്ല​യി​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​തി​രു​വ​ന​ന്ത​പു​രം,​​​ ​കൊ​ല്ലം,​​​ ​കോ​ട്ട​യം,​​​ ​തൃ​ശൂ​ർ,​​​ ​മ​ല​പ്പു​റം​ ​ജീ​ല്ല​ക​ളി​ൽ​ ​പ​ദ്ധ​തി​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​തു​ട​ങ്ങു​മ​ന്നും​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യ്ക്കു​ ​മ​റു​പ​ടി​യാ​യി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

അ​വി​ടെ​ 1000​ ​പേ​ർ​ക്ക് 507
വാ​ഹ​നം​;​ ​ഇ​വി​ടെ​ 463
​ ​അ​മേ​രി​ക്ക​യെ​ ​മ​റി​ക​ട​ക്കാ​ൻ​ ​കേ​ര​ളം

സ്വ​ന്തം​ ​ലേ​ഖ​കൻ

തി​രു​വ​ന​ന്ത​പു​രം​:​ ​അ​മേ​രി​ക്ക​യി​ൽ​ 1000​ ​പേ​ർ​ക്ക് 507​ ​വാ​ഹ​ന​മു​ള്ള​പ്പോ​ൾ​ ​കൊ​ച്ചു​ ​കേ​ര​ള​ത്തി​ല​ത് 463​ ​ആ​ണ്.​ ​സ​മീ​പ​ഭാ​വി​യി​ൽ​ ​ലോ​ക​പൊ​ലീ​സി​നെ​ ​വാ​ഹ​ന​ക​ണ​ക്കി​ൽ​ ​കേ​ര​ളം​ ​മ​റി​ക​ട​ക്കു​മെ​ന്നാ​ണ് ​അ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​പു​റ​ത്തു​വി​ട്ട​ ​ക​ണ​ക്കു​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ചൈ​ന​യി​ൽ​ ​ആ​യി​ര​ത്തി​ൽ​ 47​ ​പേ​ർ​ക്കു​മാ​ത്ര​മാ​ണ് ​വാ​ഹ​ന​ങ്ങ​ളു​ള്ള​ത്.​ ​ഇ​ന്ത്യ​യി​ൽ​ ​ശ​രാ​ശ​രി​ 1000​ ​പേ​ർ​ക്ക് ​ആ​കെ​യു​ള്ള​ത് 18​ ​വാ​ഹ​നം​ ​മാ​ത്രം.​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​നി​യ​മ​സ​ഭ​യി​ലാ​ണ് ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​പ​റ​ഞ്ഞ​ത്.​ ​കേ​ര​ള​ത്തി​ൽ​ 1,60,42,495​ ​വാ​ഹ​ന​ങ്ങ​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​തി​ട്ടു​ണ്ടെ​ന്നും​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യ്‌​ക്ക് ​മ​റു​പ​ടി​യാ​യി​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ​ ​നി​ന്ന് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ 3982​ ​കോ​ടി​ ​രൂ​പ​ ​ഖ​ജ​നാ​വി​ന് ​ന​ൽ​കി.​ ​ല​ക്ഷ്യ​മി​ട്ട​തി​നെ​ക്കാ​ൾ​ 1.3​ ​ശ​ത​മാ​നം​ ​അ​ധി​ക​മാ​ണി​ത്.​ ​അ​ങ്ങ​നെ​ ​നോ​ക്കി​യാ​ൽ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യും​ ​ജ​ല​ഗ​താ​ഗ​ത​വും​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​വ​കു​പ്പും​ ​ഒ​രു​മി​ച്ചെ​ടു​ത്താ​ൽ​ ​ഗ​താ​ഗ​തം​ ​വ​ലി​യ​ ​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​ ​വ​കു​പ്പാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ബി.​എ​ച്ച് ​സീ​രി​യ​സ് ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വ് ​സം​സ്ഥാ​ന​ ​ഖ​ജ​നാ​വി​ന് ​വ​ലി​യ​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കും.​ ​ഇ​ത് ​ന​ട​പ്പി​ലാ​ക്ക​ണോ​ ​എ​ന്ന​തി​നെ​ ​കു​റി​ച്ച് ​സം​സ്ഥാ​നം​ ​ച​ർ​ച്ച​ ​ചെ​യ്യു​ക​യാ​ണ്.​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ല്ലാ​ ​സേ​വ​ന​ങ്ങ​ളും​ ​വി​ര​ൽ​ത്തു​മ്പി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഒ​രു​ ​വ​ർ​ഷം​ 15​ ​ല​ക്ഷ​ത്തി​ല​ധി​കം​ ​അ​പേ​ക്ഷ​ക​ൾ​ ​ആ​ർ.​ടി.​ഒ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​തെ​ ​സ​മ​ർ​പ്പി​ച്ചു.​ ​ഓ​ൺ​ ​ലൈ​നി​ലൂ​ടെ​ ​പ്ര​വാ​സി​ക​ൾ​ക്ക് ​സ​ഹാ​യം​ ​ന​ൽ​കി​യെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


​ ​എ​ല​ഗ​ന്റ് ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​കാ​ർ​ഡ്
ഇ​പ്പോ​ഴു​ള്ള​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സി​നു​ ​പ​ക​രം​ ​എ​ല​ഗ​ന്റ് ​ഡ്രൈ​വിം​ഗ് ​കാ​ർ​ഡ് ​ര​ണ്ട് ​മാ​സ​ത്തി​ന​കം​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​സ്മാ​ർ​ട്ട് ​കാ​ർ​ഡി​നെ​ക്കാ​ൾ​ ​മെ​ച്ച​മാ​യി​രി​ക്കും​ ​ഇ​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement