കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആക്കും: മുഖ്യമന്ത്രി

Wednesday 06 July 2022 12:00 AM IST

തിരുവനന്തപുരം: കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ചില ദൗർബല്യങ്ങളുണ്ടെന്നും അത് പരിഹരിക്കുന്നതിനാണ് സർക്കാർ പ്രാമുഖ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഹബ്ബ് ആക്കി മാറ്റും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി ഉദ്ഘാടനവും ഉന്നത വിദ്യാഭവന്റെ തറക്കല്ലിടലും ശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 30 മികവിന്റെ കേന്ദ്രങ്ങളാണ് സ്ഥാപിക്കുക. അതിൽ ആറെണ്ണം ഉടൻ പ്രാവർത്തികമാക്കും. മികവിന്റെ കേന്ദ്രങ്ങൾ യൂണിവേഴ്സിറ്റികളുമായി ബന്ധപ്പെട്ട് നിൽക്കുമെങ്കിലും തീർത്തും സ്വതന്ത്രമായിരിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രവർത്തനങ്ങളിലൂടെ സ്വയംപര്യാപ്തത നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷയായ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വൈസ് ചെയർമാൻ പ്രൊഫ.രാജൻ ഗുരുക്കൾ,​ വി.കെ.പ്രശാന്ത് എം.എൽ.എ,​ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിത റോയ്,​ മെമ്പർ സെക്രട്ടറി ഡോ.രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement