പത്താംതലം പൊതുപ്രാഥമികപരീക്ഷ

Wednesday 06 July 2022 12:00 AM IST

തിരുവനന്തപുരം: പത്താംതലം വരെ യോഗ്യത ആവശ്യമുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 16 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.

അഭിമുഖം

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്തികയിലേക്ക് 7, 8 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (സൊസൈറ്റി കാറ്റഗറി)- നാലാം എൻ.സി.എ പട്ടികജാതി തസ്തികയിലേക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ 13ന് അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം (ന്യായം) തസ്തികയിലേക്ക് 11 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.

Advertisement
Advertisement