പത്രപ്രവർത്തക പെൻഷൻ: വർദ്ധിപ്പിച്ച തുക നൽകും
Wednesday 06 July 2022 12:00 AM IST
തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ തുകയിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1000 രൂപയുടെ വർദ്ധന നടപ്പാക്കുമെന്ന് ധനമന്ത്റി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് തുകയിൽ കുറവു വരുത്തിയത്. കേരള പത്രപ്രവർത്തക യൂണിയൻ ഇതു സംബന്ധിച്ച ആശങ്ക അറിയിച്ചിരുന്നതായും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷനു മറുപടിയായി മന്ത്റി പറഞ്ഞു.