120 കിലോ പ്ളാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തു
Tuesday 05 July 2022 11:33 PM IST
പത്തനംതിട്ട: നഗരത്തിൽ നിന്ന് 120കിലോ നിരോധിത പ്ളാസ്റ്റിക് ബാഗുകൾ പിടിച്ചെടുത്തു. മൂന്നു ദിവസമായി നടത്തിയ പരിശോധനയിൽ കടകളിൽ നിന്നാണ് ഇത്രയുംബാഗുകൾ പിടിച്ചെടുത്തത്. ഇന്നലെ മാത്രം 30 കടകളിൽ പരിശോധന നടത്തി 25കിലോ പ്ളാസ്റ്റിക് പിടിച്ചെടുത്തു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്കറിയ, ദീപുരാഘവൻ, സുജിത എസ്. പിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.