ജോർജ്ജിനായി ഇടപെട്ടു, കെമാൽ പാഷയ്ക്കെതിരേ പരാതി
Wednesday 06 July 2022 12:08 AM IST
തിരുവനന്തപുരം: പി.സി.ജോർജ് പ്രതിയായ പീഡനക്കേസിലെ പരാതിക്കാരി റിട്ട. ജസ്റ്റിസ് കെമാൽ പാഷയ്‌ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. ജോർജിനു ജാമ്യം ലഭിക്കാൻ കെമാൽ പാഷ ഇടപെട്ടെന്നാണ് പരാതി. ജാമ്യം ലഭിച്ച ദിവസവും പിറ്റേന്നും കെമാൽ പാഷ മാദ്ധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ സംശയകരമാണെന്നും പാഷയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.