ബേസിൽ തമ്പി വിവാഹിതനായി

Wednesday 06 July 2022 12:15 AM IST

കോട്ടയം: മലയാളി ക്രിക്കറ്റ് താരവും ഐ.പി.എല്ലിൽ മുംബയ് ഇന്ത്യൻസ് ടീം അംഗവുമായ ബേസിൽ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകൾ സ്‌നേഹ റോയിയാണ് വധു.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും അടക്കമുള്ളവർ വിവാഹച്ചടങ്ങിൽപങ്കെടുത്തു.

2014-15 സീസണിൽ രഞ്ജി ട്രോഫിയിൽ കേരളത്തിനായി അരങ്ങേറിയ പേസറായ ബേസിൽ 2017-ൽ ഗുജറാത്ത് ലയൺസിലൂടെ ഐ.പി.എല്ലിലും അരങ്ങേറ്റം കുറിച്ചു. ആ സീസണിലെ എമർജിംഗ് പ്ളേയർ അവാർഡ് ലഭിച്ച ബേസിലിനെ ലങ്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയെങ്കിലും കളിക്കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. തൊട്ടുത്ത വർഷം സൺറൈസേഴ്‌സ് ഹൈദരാബാദ് താരത്തെ സ്വന്തമാക്കി. ഇക്കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസിനായി കളിച്ചു.

Advertisement
Advertisement