കർമ്മനിരതൻ: കെ.സുധാകരൻ

Wednesday 06 July 2022 1:49 AM IST

തിരുവനന്തപുരം: ഗാന്ധിയൻ ആദർശം ജീവിതത്തിൽ പ്രാവർത്തികമാക്കിയ കർമ്മനിരതനായ വ്യക്തിത്വമായിരുന്നു ഗോപിനാഥൻ നായരെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ അനുസ്‌മരിച്ചു. വിദ്യാഭ്യാസ കാലത്തുതന്നെ ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം സഹനസമരത്തിലൂടെ പകർന്ന് കിട്ടിയ കരുത്തുമായി ഗാന്ധിയൻ സന്ദേശം രാജ്യത്തുടനീളം പ്രചരിപ്പിക്കാൻ സഞ്ചരിച്ചു.

നഷ്‌ടം അപരിഹാര്യം: എ.കെ ആന്റണി

ഗോപിനാഥൻ നായരെ പോലുള്ളവരുടെ നഷ്‌ടം അപരിഹാര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി അനുസ്‌മരിച്ചു. ഗാന്ധി ദർശനം ജീവിതത്തിലുടനീളം ഉയർത്തി പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും ആന്റണി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രി എ.കെ. ശശീന്ദ്രൻ തുടങ്ങിയവരും അനുശോചനം രേഖപ്പെടുത്തി.