ഇവിടത്തെ പിടയ്ക്കുന്ന മീനാ സാറേ...  25ലധികം സാംപിളുകളെടുത്ത് പരിശോധന നടത്തിയപ്പോൾ തലസ്ഥാനത്തെ  ഉദ്യോഗസ്ഥർക്ക് ഒരു കാര്യം മനസിലായി

Wednesday 06 July 2022 9:26 AM IST

വിഴിഞ്ഞം:നഗരസഭ വിഴിഞ്ഞം മേഖല ഓഫീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, (ആരോഗ്യ വിഭാഗം) എന്നിവയുടെ ആഭിമുഖ്യത്തിൽ മുക്കോല ചന്ത, വിഴിഞ്ഞം ഹാർബർ എന്നിവിടങ്ങളിലെ മത്സ്യക്കച്ചവട കേന്ദ്രങ്ങളിൽ പരിശോധന നടത്തി.

25 ഓളം സാംപിളുകൾ ശേഖരിച്ചു രാസപരിശോധന നടത്തി. പരിശോധനയിൽ മത്സ്യങ്ങൾ കേടില്ലാത്തവയാണെന്നും മായമൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ ഫോർമാലിൻ, അമോണിയ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ചൂര, ചാള, അയല, വാള, നെത്തോലി, നെയ്മീൻ എന്നിവയുടെ സാംപിളുകളാണ് പരിശോധിച്ചത്. മീനുകളിൽ മണൽ പുരട്ടി വിൽക്കരുതെന്ന് കർശന നിർദേശം നൽകി. വിഴിഞ്ഞം മേഖല ഹെൽത്ത് ഇൻസ്‌പെക്ടർ എം. സന്തോഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വി.എസ്.രാജി, കോവളം സർക്കിൾ ഫുഡ് സേ്ര്രഫി ഓഫീസർ സി.വി.ജയകുമാർ, നെയ്യാറ്റിൻകര സർക്കിൾ ഫുഡ് സേ്ര്രഫി ഓഫീസർ പി.എസ്. അനുജ, വിഴിഞ്ഞം മുക്കോല ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.