സർക്കാർ ക്രഷുകൾ സർക്കാ‌ർ കെട്ടിടങ്ങളിലേക്ക്

Friday 08 July 2022 12:53 AM IST

കൊച്ചി: പ്രവർത്തനം നിലച്ച നാഷണൽ ക്രഷ് സ്‌കീം ക്രഷുകൾ മാറ്റി സ്ഥാപിക്കാൻ വനിതാശിശു വികസനവകുപ്പ് ഉത്തരവിട്ടു. സർക്കാർ കെട്ടിട സമുച്ചയങ്ങൾ, സർക്കാർ എയ്ഡഡ് കോളേജുകൾ തുടങ്ങി പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നിടത്തേക്കാണ് മാറ്റുന്നത്. ഈ ക്രഷുകളിലെ കുട്ടികളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീസ്‌കൂൾ പ്രവർത്തനങ്ങൾ, മോണിട്ടറിംഗ് മുതലായവയ്ക്കുള്ള സാധന സാമഗ്രികൾ വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ വിനിയോഗിക്കാം.

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷൻ, സി.സി.ടി.വി കാമറ, ശിശു സൗഹൃദ ഫർണീച്ചറുകൾ, പാചകത്തിനുള്ള പാത്രങ്ങൾ, മുലയൂട്ടുന്നതിനുള്ള സൗകര്യം, തൊട്ടിലുകൾ തുടങ്ങിയയ്ക്കായി പരമാവധി 1,50,000 രൂപയും മെത്ത, കളിപ്പാട്ടങ്ങൾ, ബെഡ്ഷീറ്റ്, പായ, ബക്കറ്റ്, മോപ്പുകൾ മറ്റ് ക്ലീനിംഗ് ഉപകരണങ്ങൾ, ഷീറ്റുകൾ എന്നിവയ്ക്ക് 50,000 രൂപയും വിനിയോഗിക്കാം. സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പാലിച്ച് ജില്ലാ വനിതാശിശു വികസന ഓഫീസർമാർ ക്രഷിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

മാറ്റുന്ന ക്രഷുകൾ

( എണ്ണം, അനുവദിച്ച തുക)
തിരുവനന്തപുരം - 4 - 8,00,000
ആലപ്പുഴ - 2 - 4,00,000
കോട്ടയം - 1- 2,00,000
എറണാകുളം - 2 - 4,00,000
തൃശൂർ -2- 4,00,000
പാലക്കാട് - 1 - 2,00,000
മലപ്പുറം -1- 2,00,000
കോഴിക്കോട്- 3 - 6,00,000
വയനാട്-1 - 2,00,000
കണ്ണൂർ- 2- 4,00,0000
കാസർകോട്- 1 - 2,00,000

ആകെ- 20
തുക- 40,00,000

Advertisement
Advertisement