ഡി.വൈ.എഫ്.ഐ ബ്ലോക്ക് കൺവെൻഷൻ

Friday 08 July 2022 12:39 AM IST
സി.വൈ.എഫ്.ഐ.തിരുവമ്പാടി ബ്ലോക്ക് കൺവൻഷൻ പി.സി.ഷൈജു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഡി.വൈ.എഫ്.ഐ ആഗസ്റ്റ് 15ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിൽ തിരുവമ്പാടി ബ്ലോക്കിൽ നിന്ന് 5000 പേരെ പങ്കെടുപ്പിക്കാൻ ഡി.വൈ. എഫ്.ഐ തിരുവമ്പാടി ബ്ലോക്ക്‌ കൺവെൻഷൻ തീരുമാനിച്ചു. യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാർത്ഥം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നയിക്കുന്ന വടക്കൻ മേഖല ജാഥയ്ക്ക് ആഗസ്റ്റ് 2ന് മുക്കത്ത് സ്വീകരണം നൽകും. ഇ. എം. എസ് സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ദിപു പ്രേംനാഥ്, എസ് .എഫ് .ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് വി സോജൻ, എ.കെ. റനിൽ രാജ്, വിപിൻ ബാബു എന്നിവർ പ്രസംഗിച്ചു. ഇ. അരുൺ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement