ഒമ്പത് വീടുകൾ കൂടി തകർന്നു, കക്കയം ഡാം തുറന്നു, സ്കൂളിന് മുകളിൽ മതിലിടിഞ്ഞുവീണു ദുരിതപ്പെരുമഴ, കടൽക്ഷോഭവും

Friday 08 July 2022 12:40 AM IST
mazha

കോഴിക്കോട്: കനത്ത മഴ തുടരുന്നു. സ്‌കൂളിനു മുകളിൽ മതിൽ ഇടിഞ്ഞുവീണു. താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ സീതി സാഹിബ് മെമ്മോറിയൽ യു.പി സ്‌കൂളിന് മുകളിലേക്കാണ് ഉയരം കൂടിയ മതിൽ ഇടിഞ്ഞു വീണത്. കുട്ടികൾ ശബ്ദംകേട്ട് ഓടി രക്ഷപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. കക്കയം ഡാമിൽ റെഡ് അലർട്ട്. കോഴിക്കോട്, വടകര തീരങ്ങളിൽ കടൽക്ഷോഭം. മലയോരമേഖലയിൽ വ്യാപക കൃഷിനാശം. നഗര റോഡുകൾ വെള്ളത്തിൽ. ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ല. കോഴിക്കോട് നഗരത്തിൽ മാവൂർ റോഡും ചിന്താവളപ്പും മാനാഞ്ചിറ സ്‌ക്വയർ പരിസരവും പതിവുപോലെ വെള്ളത്തിലായി. മാവൂരിന്റെ വിവിധ ഭാഗങ്ങൾ, പെരുവയൽ, ബാലുശ്ശേരി, വടകര നടക്കുതാഴ, നാളോംവയൽ പ്രദേശങ്ങൾ, കുറ്റ്യാടിയുടെ വിവിധ ഭാഗങ്ങൾ തുടങ്ങിയിവിടങ്ങളിൽ നിന്നെല്ലാം വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. വയനാട് ഹൈവേയും കണ്ണൂർ ഹൈവേയും, കോഴിക്കോട്-കുറ്റ്യാടി റോഡുമെല്ലാം മണിക്കൂറുകളുടെ കുരുക്കാണനുഭവപ്പെട്ടത്. രാമനാട്ടുകര മുതൽ മാഹി വരെ ദേശീയ പാതാവികസനപ്രവൃത്തികൾ നടക്കുന്നതിനാൽ കുണ്ടുംകുഴിയുമായി ഗതാഗതക്കുരുക്ക് വേറെയും. മഴ ശക്തമായി തുടരുന്നതിനാൽ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും കർമനിരതരായി രംഗത്തുണ്ട്.

കനത്ത മഴയിൽ കൊഴുക്കല്ലൂർ വില്ലേജിൽ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീട് ഭാഗികമായി തകർന്നു. കീഴരിയൂർ വില്ലേജിലെ പോത്തിലോട്ട് താഴ സത്യന്റെ വീടിന് മുകളിൽ കവുങ്ങ് വീണു. അഴിയൂർ വില്ലേജിലെ മീത്തൽ ചോമ്പാല ലീബു മാക്കൂട്ടത്തിലിന്റെയും ചെക്യാട് വില്ലേജിലെ ഉമ്മത്തൂർ ദേശത്ത് സഫിയയുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു.

അറബിക്കടലിൽ പടിഞ്ഞാറൻ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കക്കയത്ത് റെഡ് അലർട്ട്

കോഴിക്കോട്: കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 756.90 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് വളരെ വേഗത്തിൽ ഉയരുന്നതിനാൽ ഇന്നലെ വൈകിട്ട് മുതൽ ജലസംഭരണിയിൽനിന്നും വെള്ളം തുറന്നുവിടാൻ തുടങ്ങിയതായി കെ.എസ്.ഇ.ബി അറിയിച്ചു. ഘട്ടംഘട്ടമായി മൂന്ന് അടി വരെ ഷട്ടർ ഉയർത്തി 150 ഘനമീറ്റർ/ സെക്കന്റ് എന്ന നിരക്കിൽ ജലം ഒഴുക്കിവിടാനാണ് ഉദ്ദേശിക്കുന്നത്.
പുഴയിൽ രണ്ടര അടി വരെ വെള്ളം ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

ഭീതിയോടെ കടലിന്റെ മക്കൾ

കോഴിക്കോട്: മഴ കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കടൽക്ഷോഭവും രൂക്ഷമായി. ട്രോളിംഗ് നിരോധനത്തെടുടർന്ന് വറുതിയിലായ തീരേദേശവാസികളുടെ കുടിലിലേക്ക് കടൽ കൂടി ഇരച്ചുകയരുമ്പോൾ ഭീതിയുടെ നിഴലിലാണിവർ. പലയിടത്തും കടൽഭിത്തി തകർന്ന് വീടിനുള്ളിലേക്ക് വെള്ളം കയറി. തീരദേശ റോഡുകൾ തകർന്നു. എലത്തൂർ ചെട്ടികുളം, വെസ്റ്റ്ഹിൽ ശാന്തിനഗർകോളനി, ചാലിയം കടുക്ക ബസാർ, ബൈത്താനി തീരങ്ങളിലാണ് രൂക്ഷമായ കടലാക്രമണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനു തുടങ്ങിയ കടലിളക്കം രാത്രിയും തുടർന്നു. കടൽഭിത്തി തകർന്ന ഭാഗത്തു കൂടിയാണു വെള്ളം എത്തുന്നത്. തീരത്തും വീട്ടുവളപ്പിലും കടൽ വെള്ളം കെട്ടിനിന്നു. വലിയ ഉയരത്തിൽ തിരമാലയോടു കൂടിയാണു വെള്ളം കരയിലേക്ക് അടിച്ചുകയറിയത്. ശക്തമായ മുഴക്കവും ഉണ്ടായി. ഭിത്തി കവിഞ്ഞ് വീട്ടുവളപ്പിലേക്കു വെള്ളം വ്യാപിച്ചതോടെ ജനം പരിഭ്രാന്തരായി. ബൈത്താനി മേഖലയിൽ പലയിടത്തും കടൽഭിത്തി ഉയരം കുറവാണ്.

കടൽ പ്രക്ഷുബ്ധമായാൽ കടലോരത്തു താമസിക്കുന്നവർക്ക് ഭീതിയാണ്. ബേപ്പൂർ, ചാലിയം പുലിമുട്ടുകൾ നീളം കൂട്ടിയ കാലം മുതൽ ചെറിയൊരു തിരയടിയുണ്ടായാൽ പോലും ബൈത്താനി ഭാഗത്ത് കാര്യമായി ബാധിക്കും. കടലിൽ 50 മീറ്റർ ദൂരത്തിൽ ചെറിയ തരത്തിലുള്ള പുലിമുട്ടുകൾ നിർമിച്ചും കടൽഭിത്തി വീതിയും ഉയരവും കൂട്ടി ബലപ്പെടുത്തിയും കടലാക്രമണം തടയാൻ തടയാൻ നടപടി വേണമെന്നു തീരവാസികൾ ആവശ്യപ്പെട്ടു.


കുറ്റ്യാടിപ്പുഴ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: കനത്ത മഴ മലയോരമേഖലയിൽ നാശവും വെള്ളപൊക്കവുമുണ്ടാക്കുന്ന സാഹചര്യത്തിൽ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ. കക്കയം ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലയിൽ ഓറഞ്ച് അലേർട്ട് നിലവിലുള്ളതിനാലും ജനം അതീവ ശ്രദ്ധ പാലിക്കണമെന്നും കലക്ടർ. പുഴയുടെ തീരങ്ങൾ പലയിടത്തും ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിൽ ആരും പുഴയിലിറങ്ങാതെ ശ്രദ്ധിക്കണം.

മലയോരമേഖല ഭയാശങ്കയിൽ

കുറ്റിയാടി: തുടർച്ചയായി പെയ്യുന്ന കനത്ത മഴ മലയോര മേഖലയിൽ നാശം വിതയ്ക്കുകയാണ്. കുറ്റിയാടി, തൊട്ടിൽപാലം, പശുക്കടവ് പുഴകളിൽ ക്രമാതീതമായി വെള്ളം കയറി, മലയോര മേഖലയിലെ തോടുകളും ജലാശയങ്ങളും കരകവിഞ്ഞൊഴുകയാണ്. കുറ്റിയാടി സംസ്ഥാന പാതയിലെ ദേവർ കോവിലിൽ റോഡിലേക്ക് കടപുഴകി വീണ മരം നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെട്ടിമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.കാവിലുംപാറ പഞ്ചായത്തിലെ പ്ലാത്തോട്ടം ജോജിയുടെ വീടിന്റെ അടുക്കള ഭാഗം തകർന്നു വീണു. കായക്കൊടി പഞ്ചായത്തിലെ ചന്താംകുഴി അസ്ലമിന്റെ വീടിനോട് ചേർന്ന പറമ്പ് സമീപത്തെ തോടിൽ നിന്നും കുത്തിയൊഴുകി എത്തിയ വെള്ളപ്പാച്ചിലിൽ തകർന്നു. നാട്ടുകാരും സന്നദ്ധസേനാ പ്രവർത്തകരും ചേർന്ന് മണൽചാക്കുകൾ കെട്ടി ഉയർത്തിയെങ്കിലും അപകട ഭീഷണി തുടരുകയാണ്. വേളം പഞ്ചായത്തിലെ തീക്കുനി അരൂർ റോഡിൽ വെള്ളം കയറിയതിനാൽ വാഹനങ്ങൾ മറ്റാരു വഴിയിലേക്ക് മാറ്റി. കുറ്റിയാടി ജലവൈദ്യുതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ പരിസര മേഖലയിലെ ജനങ്ങൾക്ക് കലക്ടർ കഴിഞ്ഞ ദിവസം ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

വീടൊഴിയാനൊരുങ്ങി കുടുംബങ്ങൾ

വടകര: ചോറോട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.

ചോറോട് നടക്കുതാഴ കനാലിന്റെ ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറി.

മത്തത്ത് താഴ കൈനാട്ടി റോഡ്, മുസപ്പാലം, ബാലവാടി റോഡ് എന്നീ പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതിനാൽ ജനങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. കനാലിലെ വെള്ളമൊഴുക്ക് കുറവായതിനാൽ പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുന്നു. ഇതോടെ നിരവധി വീട്ടുകാർ മാറി താമസിക്കുവാൻ തയാറാവുകയാണ്. പതിനൊന്നാം വാർഡിലെ വളയിൽ മണി,വളയിൽ ശേഖരൻ, രയരോത്ത് പാലത്തിന് സമീപത്തെ മോഹൻ, സി.പി ബാബു, വിനോദൻ എന്നിവരുടെ വീട്ടുമുറ്റത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.മധുസൂദനൻ, സി.നാരായണൻ , അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ജംഷിദ എന്നിവർ സ്ഥലം സന്ദർശിച്ചു.

മാവൂരിൽ വെള്ളപ്പൊക്ക ദുരിതം

മാവൂർ: തുടർച്ചയായി പെയ്യുന്ന മഴയിൽ ചെറുപുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നതോടെ മാവൂരിന്റെ പല ഭാഗത്തും ജനജീവിതം ദുസ്സഹമായി. ഊർകടവിൽ റെഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. ആയംകുളം. മാവൂർ പാടം. കായലം. ഊർകടവ് തുടങ്ങിയ ഇടങ്ങളിലെ വാഴകൃഷി വെള്ളത്തിൽ മുങ്ങി. മാവൂർ പൈപ്പ് ലൈൻ റോഡ് .പുത്തൻകുളം. കച്ചേരി കുന്ന് ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിനടിയിലായി. കച്ചേരി കുന്നിലെ രണ്ട് വീടുകളിൽ വെള്ളം കയറി. നിർമാണ പ്രവൃത്തി നടക്കുന്ന ചെട്ടി കടവ് പാലത്തിനും മുഴ പാലത്തിനും സമീപം താൽക്കാലികമായി നിർമിച്ച താൽക്കാലിക പാലങ്ങൾ വെള്ളത്തിനടിയിലായി.

കിഴക്കൻ മലയോരത്ത് കനത്ത മഴ

പേരാമ്പ്ര: കിഴക്കൻ മലയോരത്ത് കഴിഞ്ഞ മൂന്നു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ താഴ് വാരങ്ങളിൽ വെള്ളം കയറി. പലയിടത്തും വാഴ, കപ്പ, പച്ചക്കറി കൃഷികൾ വെള്ളത്തിലായി. തുടർച്ചയായി പെയ്യുന്ന മഴ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ആശങ്കയുയർത്തുകയാണ്. പലയിടത്തും പുഴകളും തോടുകളും നിറഞ്ഞ് വെള്ളം കൃഷിയിടങ്ങളിലേക്ക് കയറി. മേഖലയിലെ ഓടുമേഞ്ഞ വീടുകൾക്കും ഭീഷണിയുണ്ട്. ശക്തമായ കാറ്റിലും മഴയിലും നിർമാണത്തിലിരിക്കുന്ന വീട് തകർന്നു. കടിയങ്ങാട് സൂപ്പിക്കട സുഭാഷിന്റെ വീടാണ് നിലംപതിച്ചത് പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഗതാഗതം താത്കാലികമായി നിരോധിച്ചു

കോഴിക്കോട്: പാലത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് പെരുവണ്ണാമുഴി ചെമ്പനോട ഭാഗത്തേക്കുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. കക്കയം ഡാമിന്റെ ഷട്ടർ ഉയർത്തിയതിനെ തുടർന്ന് പെരുവണ്ണാമുഴി ഫോറസ്റ്റ് ഓഫീസിന് സമീപമുള്ള പാലത്തിനു മുകളിൽ വെള്ളം കയറുകയായിരുന്നു.

സ്‌​കൂ​ളി​ന് ​മു​ക​ളി​ലേ​ക്ക് ​മ​തി​ലി​ടി​ഞ്ഞു​വീ​ണു
കു​ട്ടി​ക​ൾ​ ​ര​ക്ഷ​പ്പെ​ട്ട​ത് ​ത​ല​നാ​രി​ഴ​യ്ക്ക്

താ​മ​ര​ശ്ശേ​രി​:​ ​പെ​രു​മ​ഴ​യി​ൽ​ ​അ​പ​ക​ട​ക​ര​മാ​യി​ ​പ​ണി​ത​ ​സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ​ ​വീ​ടി​ന്റെ​ ​മ​തി​ലി​ടി​ഞ്ഞു​വീ​ണ് ​സ്‌​കൂ​ളി​ന് ​നാ​ശം.​ ​ശ​ബ്ദം​കേ​ട്ട​പ്പോ​ൾ​ ​ഓ​ടി​ ​ര​ക്ഷ​പ്പെ​ട്ട​തി​നാ​ൽ​ ​കു​ട്ടി​ക​ൾ​ ​ത​ല​നാ​രി​ഴ​യ്ക്ക് ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.​ ​ക​ട്ടി​പ്പാ​റ​ ​സീ​തി​ ​സാ​ഹി​ബ് ​മെ​മ്മോ​റി​യ​ൽ​ ​യു.​പി​ ​സ്‌​കൂ​ളി​ന് ​മു​ക​ളി​ലേ​ക്കാ​ണ് ​ഉ​യ​രം​ ​കൂ​ടി​യ​ ​മ​തി​ൽ​ ​ഇ​ടി​ഞ്ഞു​ ​വീ​ണ​ത്.​ ​സ​മീ​പ​വാ​സി​യു​ടെ​ ​മ​തി​ലാ​ണ് ​ഇ​ടി​ഞ്ഞു​ ​വീ​ണ​ത്.​ ​പു​തു​തു​താ​യി​ ​ന​വീ​ക​രി​ച്ച​ ​സ്‌​കൂ​ളി​ന്റെ​ ​ചു​മ​രു​ക​ൾ​ക്ക് ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മ​ണി​യോ​ടെ​ ​കു​ട്ടി​ക​ൾ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ന്ന​ ​സ​മ​യ​മാ​യ​തി​നാ​ൽ​ ​അ​ധി​കം​ ​കു​ട്ടി​ക​ൾ​ ​ക്ലാ​സ്മു​രി​ക​ളി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഉ​ണ്ടാ​യി​രു​ന്ന​ ​കു​ട്ടി​ക​ൾ​ ​മ​തി​ലി​ടി​യു​ന്ന​ ​ശ​ബ്ദം​ ​കേ​ട്ട് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ജ​നാ​ല​ക​ൾ​ ​പൊ​ട്ടു​ക​യും​ ​ചു​മ​രി​ലെ​ ​ക​ട്ട​ക​ൾ​ ​ക്ലാ​സ് ​റൂ​മി​ന് ​അ​ക​ത്ത് ​പ​തി​ക്കു​ക​യും​ ​ചെ​യ്തു.​ ​ക്ലാ​സ്റൂ​മു​ക​ൾ​ക്ക് ​നാ​ശം​ ​സം​ഭ​വി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​സ്‌​കൂ​ളി​ന് ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​താ​മ​ര​ശ്ശേ​രി​ ​ത​ഹ​സി​ൽ​ദാ​ർ​ ​സി.​സു​ബൈ​ർ​ ​പ​റ​ഞ്ഞു.​ ​വീ​ടി​ന്റെ​ ​ഉ​ട​മ​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​സ്‌​കൂ​ൾ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്തി​ ​പൂ​ർ​വ​ ​സ്ഥി​തി​യി​ലാ​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ത​ഹ​സി​ൽ​ദാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​റ​വ​ന്യൂ​സം​ഘ​വും,​ ​പൊ​ലീ​സും,​ ​പ​ഞ്ചാ​യ​ത്ത് ​അ​ധി​കൃ​ത​രും​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പി​ലെ​ ​വി​ദ​ഗ്ദ്ധ​ർ​ ​ഇ​ന്ന് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.​ ​മ​തി​ൽ​ ​നി​ർ​മാ​ണ​ത്തി​ൽ​ ​നി​യ​മ​ലം​ഘ​നം​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​ത​ഹ​സി​ൽ​ദാ​ർ​ ​പ​റ​ഞ്ഞു.

Advertisement
Advertisement