അക്ഷരദേവതമാർ ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കാഡ്സിൽ

Friday 08 July 2022 3:05 AM IST

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവിലെ അക്ഷരദേവതാ പ്രതിഷ്ഠയ്ക്ക് ഇൻക്രെഡിബിൾ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം. ലോകത്തു തന്നെ ആദ്യമാണ് ഒരു ക്ഷേത്രത്തിലെ അക്ഷരദേവതാ പ്രതിഷ്ഠ.

മലയാളത്തിലെ ഓരോ അക്ഷരത്തിനും ദേവതമാരുണ്ടെന്നു കണ്ടെത്തിയത് എഴുത്തച്ഛനാണ്. ഹരിനാമ കീർത്തനത്തിൽ എഴുത്തച്ഛൻ ഈ അക്ഷരദേവതമാരെ വർണിക്കുകയും ചെയ്തു.

ശ്രീനാരായണ ഗുരുവാണ് ആദ്യമായി മുരുക്കുംപുഴ ശ്രീ കാളകണ്‌ഠേശ്വരം ക്ഷേത്രത്തിൽ അക്ഷരപ്രതിഷ്ഠ നടത്തിയത്. എഴുത്തച്ഛനും ഗുരുദേവനും ആഗ്രഹിച്ച അക്ഷരദേവതാ പ്രതിഷ്ഠയായിരുന്നു പൗർണമിക്കാവിലേത്.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയും കോളേജ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ. അച്യുതഭാരതിയാണ് അക്ഷരദേവതമാരുടെ ധ്യാനശ്ലോകം എഴുതിയത്. ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കാഡ്സിന്റെ സാക്ഷ്യപത്രം ക്ഷേത്രഭാരവാഹികൾക്ക് വൈകാതെ പൊതുചടങ്ങിൽ കൈമാറും.

Advertisement
Advertisement