സൈക്കിളിൽ കൊടൈക്കനാലിലേക്ക്

Monday 11 July 2022 12:21 AM IST

കൊച്ചി: വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി സൈക്കിൾ യാത്രികരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്‌സ് പൊള്ളാച്ചി, പഴനി ഗ്രാമങ്ങളിലൂടെ കൊടൈക്കനാലിന്റെ തണുപ്പിലേക്ക് സൈക്കിൾ യാത്രയ്‌ക്കൊരുങ്ങുന്നു. 500 മീറ്ററാണ് യാത്ര. ഓഗസ്റ്റ് ആറിന് നെടുമ്പാശേരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ പങ്കെടുക്കുന്നവർക്ക് ടീഷർട്ട്, റിസോർട്ടുകളിൽ താമസം, ഭക്ഷണം തുടങ്ങിയവ ലഭിക്കും. സൈക്ലിംഗിലെ തുടക്കക്കാർക്കും പങ്കെടുക്കാം.ഏത് സൈക്കിളും ഉപയോഗിക്കാം. 18 വയസിന് മുകളിൽ പ്രായമുള്ള 20 പേർക്കാണ് അവസരം. www.pedalforce.org എന്ന വെബ്‌സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 98475 33898 എന്ന നമ്പറിൽ ബന്ധപ്പെട്ടണം.

Advertisement
Advertisement