ത്യാഗ സ്മരണ പുതുക്കി ബലിപെരുന്നാൾ ആഘോഷം

Monday 11 July 2022 12:27 AM IST
perunnal

കോഴിക്കോട്: സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി പ്രാർത്ഥനയുടെ നിർവൃതിയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. കാലവർഷം കനത്തതിനാൽ മൈതാനത്തും പൊതുസ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരം ഉണ്ടായിരുന്നില്ല. പള്ളികളിലും ഓഡിറ്റോറിയങ്ങളിലും നമസ്‌ക്കാരം ഒതുങ്ങി. സ്‌നേഹം, കാരുണ്യം, ദയ, സഹകരണം, സമർപ്പണം, ത്യാഗം തുടങ്ങിയ ഗുണങ്ങൾ ജീവിതത്തിൽ പകർത്തി മുന്നോട്ട് പോകണമെന്ന് ഖാസിമാർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഹസ്തദാനവും ആലിംഗനവും ചെയ്ത് വിശ്വാസികൾ പള്ളികളിൽ നിന്ന് മടങ്ങി. നമസ്‌കാര ശേഷം പള്ളികൾ കേന്ദ്രീകരിച്ചും വീടുകൾ കേന്ദ്രമായും ബലിദാനം നടത്തി. പലയിടങ്ങളിലും കനത്ത മഴ ആഘോഷത്തെ വീടുകളിലേക്ക് ഒതുക്കി. മഴ മാറി നിന്ന ഇടങ്ങളിൽ ബന്ധുവീടുകൾ സന്ദർശിച്ചും വിനോദ കേന്ദ്രങ്ങളിലെത്തിയും പെരുന്നാൾ ആഘോഷിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൈകീട്ടോടെ സജീവമായെങ്കിലും മഴ തിരിച്ചടിയായി.

വം​ശീ​യ​ത​യ്ക്കും​ ​സാ​മു​ദാ​യി​ക​ ​അ​നൈ​ക്യ​ത്തി​നു​മെ​തി​രെ​ ​വി​ശ്വ​മാ​ന​വി​ക​ത​യു​ടെ​ ​സ​ന്ദേ​ശ​മു​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ​ ​വി​ശ്വാ​സി​ ​സ​മൂ​ഹം​ ​ത​യാ​റാ​വ​ണ​മെ​ന്ന് ​ഡോ.​ഹു​സൈ​ൻ​ ​മ​ട​വൂ​ർ​ ​പ​റ​ഞ്ഞു.​ ​കോ​ഴി​ക്കോ​ട് ​പാ​ള​യം​ ​ജു​മാ​ ​മ​സ്ജി​ദി​ൽ​ ​ബ​ലി​ ​പെ​രു​ന്നാ​ൾ​ ​ന​മ​സ്‌​കാ​ര​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​ശേ​ഷം​ ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.

കു​ന്ദ​മം​ഗ​ലം​:​ ​മ​സ്ജി​ദു​ൽ​ ​ഇ​ഹ്‌​സാ​ൻ​ ​മ​ഹ​ല്ല് ​ക​മ്മി​റ്റി​ ​സം​ഘ​ടി​പ്പി​ച്ച​ ​ഈ​ദ്ഗാ​ഹ് ​കു​ന്ദ​മം​ഗ​ലം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​ഗ്രൗ​ണ്ടി​ൽ​ ​ന​ട​ന്നു.​ ​പ​ണ്ഡി​ത​സ​ഭ​ ​അം​ഗ​വും​ ​വാ​ഗ്‌​മി​യു​മാ​യ​ ​വി.​പി.​ഷൗ​ക്ക​ത്ത് ​അ​ലി​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​മ​ഹ​ല്ല് ​പ്ര​സി​ഡ​ന്റ് ​എം.​സി​ബ​ഗ​ത്തു​ള്ള,​ ​മ​ഹ​ല്ല് ​സെ​ക്ര​ട്ട​റി​ ​പി.​എം.​ഷെ​രീ​ഫു​ദ്ധീ​ൻ,​ ​ട്ര​ഷ​റ​ർ​ ​മു​ഹ​മ്മ​ദ് ​പൂ​ള​ക്കാം​പൊ​യി​ൽ,​ ​റ​ഷീ​ദ് .​എ​ൻ,​ ​ഇ.​പി.​ലി​യാ​ക്ക​ത്ത് ​അ​ലി,​ ​ഫാ​സി​ൽ,​ ​സി.​അ​ബ്‌​ദു​റ​ഹ്‌​മാ​ൻ,​ ​എ​ൻ.​അ​ലി,​ ​പി.​അ​ലി,​ ​പി.​എം.​അ​നീ​ഫ,​ ​ജാ​ബി​ർ.​എ​ൻ,​ ​സി​റാ​ജു​ൽ​ ​ഹ​ക്ക്,​ ​എ.​കെ.​സു​ലൈ​മാ​ൻ,​ ​എം.​കെ.​കോ​യ,​ ​എ​ൻ.​ഡാ​നി​ഷ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Advertisement
Advertisement