എളമരം കരീം മാപ്പ് പറയണം: ചെന്നിത്തല

Sunday 10 July 2022 11:14 PM IST

തൃശൂർ: പി.ടി. ഉഷയെ എളമരം കരീം അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധകരമാണെന്നും പ്രസ്താവന പിൻവലിച്ച് അദേഹം മാപ്പ് പറയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അധികാരത്തിൽ ഇരിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾ പ്രശസ്തരായവരെ ഇത്തരത്തിൽ നോമിനേറ്റ് ചെയ്യാറുണ്ട്. കെ.കെ. രമയെ അധിക്ഷേപിച്ചതു വഴി വടകരയിലെ ജനങ്ങളാണ് അവഹേളിക്കപ്പെട്ടത്. ഈ രണ്ട് പ്രസ്താവനയും പിൻവലിച്ച് എളമരം കരീം മാപ്പ് പറയാൻ തയ്യാറാകണം. എ.കെ.ജി സെന്റർ ആക്രമിച്ച സംഭവത്തിൽ ഇനിയും പ്രതിയെ പിടിക്കാൻ കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. താനായിരുന്നു ആഭ്യന്തര മന്ത്രിയെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കുമായിരുന്നെന്നും ഇതുപോലെ ഒരുപാട് കേസുകൾ തെളിയിക്കപ്പെടാതെ കിടപ്പുണ്ടെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

Advertisement
Advertisement