സ്കൂട്ടറിലെത്തി മുട്ടനാടിനെ കടത്തിക്കൊണ്ടുപോയി

Monday 11 July 2022 12:35 AM IST
വീട്ടിൽ നിന്നും ആടിനെ മോഷ്ടിച്ചു കൊണ്ട് പോകുന്ന സിസി ടി വി ദൃശ്യം

ചാത്തന്നൂർ: സ്കൂട്ടറിലെത്തിയ രണ്ടംഗസംഘം വീട്ടിൽ നിന്ന് ആടിനെ കടത്തിക്കൊണ്ടുപോയി. ചിറക്കര പഞ്ചായത്ത് ഓഫീസിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ട് 4 ഓടെയായിരുന്നു സംഭവം. ചിറക്കര താഴം ചരുവിള വീട്ടിൽ തുളസീധരന്റെ വീട്ടിൽ നിന്നാണ് 15000 രൂപ വിലവരുന്ന മുട്ടനാടിനെ മോഷ്ടിച്ചത്. ഉടമ ചിറക്കര താഴം ജംഗ്ഷനിൽ നിൽക്കുമ്പോൾ സ്കൂട്ടറിൽ കൊണ്ടുപോയ ആടിനെ തുളസീധരൻ തിരിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ സ്കൂട്ടറിനെ പിന്തുടർന്നെങ്കിലും സംഘം രക്ഷപ്പെട്ടു. സ്കൂട്ടറിന് നമ്പർ പ്ളേറ്റും ഇല്ലായിരുന്നു. പാരിപ്പള്ളി പൊലീസിൽ പരാതി നൽകി.

Advertisement
Advertisement