ഓഹരി: വിദേശനിക്ഷേപം കിട്ടാക്കനിയാകുന്നു

Monday 11 July 2022 1:22 AM IST

കൊച്ചി: ഇന്ത്യൻ ഓഹരിവിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ (എഫ്.പി.ഐ) പിന്മാറ്റം ശക്തമാകുന്നു. ഈമാസം ഇതുവരെ മാത്രം അവർ പിൻവലിച്ചത് 4,096 കോടി രൂപയുടെ നിക്ഷേപമാണ്. പലിശനിരക്ക് തുടർച്ചയായി ഉയർത്താനുള്ള അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നടപടികളും ഇതുമൂലം മറ്റ് കറൻസികൾക്കെതിരെ ഡോളർ കരുത്താർജിക്കുന്നതുമാണ് വിദേശ നിക്ഷേപകരെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് അകറ്റുന്നത്.

കഴിഞ്ഞ ഒമ്പതുമാസത്തോളമായി തുടർച്ചയായി ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുകയാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ). ഈവർഷം ഇതുവരെ മാത്രം എഫ്.പി.ഐ പിൻവലിച്ചത് എക്കാലത്തെയും ഉയരമായ 2.21 ലക്ഷം കോടി രൂപയാണ്. 2008ലെ 52,987 കോടി രൂപയാണ് പഴങ്കഥയായത്. കഴിഞ്ഞമാസം മാത്രം 50,203 കോടി രൂപ പിൻവലിച്ചു.

Advertisement
Advertisement