സൈബർപാർക്കിൽ കോഡ് എയ്‌സ് ഐ.ടി സൊല്യൂഷൻസിന് രണ്ടാമത്തെ ഓഫീസ്

Tuesday 12 July 2022 12:02 AM IST
കോഡ് എയ്‌സ് ഐ.ടി സൊല്യൂഷൻസിന്റെ സൈബർപാർക്കിലെ രണ്ടാമത്തെ ഓഫീസ് ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സൈബർപാർക്കിൽ പ്രവർത്തിക്കുന്ന പെർഫോമൻസ് മാർക്കറ്റിംഗ് കമ്പനിയായ കോഡ് എയ്‌സ് ഐ.ടി സൊല്യൂഷൻസിന്റെ രണ്ടാമത്തെ ഓഫീസ് ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മോഹനൻ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു

2018ൽ ഗവ. സൈബർപാർക്കിലെ ഇൻക്യൂബേഷൻ ഹബ്ബായ മൊബൈൽ 10 എക്‌സിൽ അഞ്ച് ജീവനക്കാരുമായി തുടങ്ങിയ കോഡ് എയ്‌സ് വളർച്ച കൈവരിച്ചതോടെ 2020ൽ കമ്പനി വിപുലീകരിച്ചിരുന്നു. നിലവിൽ 60 ലധികം ജീവനക്കാരുമായി സഹ്യ ബിൽഡിംഗിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കമ്പനിയുടെ പ്രവർത്തനമേഖല ഒന്നുകൂടി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ കെട്ടിടത്തിലെ തന്നെ മൂന്നാമത്തെ നിലയിൽ മറ്റൊരു ഓഫീസ് കൂടി ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മാർടേക് (മാർക്കറ്റിംഗ് ടെക്‌നോളജി) ഡെവലപ്പ്‌മെന്റ്, ഇന്റർനെറ്റ് മാർക്കറ്റിംഗ്, മാർക്കറ്റിംഗ് കൺസൾട്ടിംഗ് തുടങ്ങിയവയാണ് കമ്പനിയുടെ പ്രധാന പ്രവർത്തനമേഖലകൾ.

ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സ്‌റ്റേറ്റ് കമ്മിഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ, സൈബർപാർക്ക് സെക്രട്ടറി അനുശ്രീ, കാഫിറ്റ് പ്രസിഡന്റ് കെ.വി അബ്ദുൾ ഗഫൂർ , കോഡ് എയ്‌സ് സി.ഇ.ഒ എം.ജി ജിജിൻമോഹൻ, സി.ഒ.ഒ ശരത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement