വിംബിൾഡൺ നേടിയിട്ടും നൊവാക്കിന് റാങ്ക് നഷ്ടം

Tuesday 12 July 2022 12:34 AM IST

ലണ്ടൻ :വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നേടിയെങ്കിലും എ.ടി.പി റാങ്കിംഗിൽ നൊവാക്ക് ജോക്കോവിച്ചിന് വൻ തിരിച്ചടി.റഷ്യൻ,ബെലറൂസ് കളിക്കാരെ വിംബിൾഡണിൽ നിന്ന് വിലക്കിയതിന്റെ പേരിൽ ടൂർണമെന്റിന്റെ റാങ്കിംഗ് പോയിന്റുകൾ എ.ടി.പി വെട്ടിക്കുറച്ചതാണ് നൊവാക്കിന് തിരിച്ചടിയായത്. ഇന്നലെ പുറത്തുവന്ന റാങ്കിംഗിൽ നൊവാക്ക് ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ഏറെനാളുകൾക്ക് ശേഷമാണ് നൊവാക്ക് ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിൽ നിന്ന് പുറത്താവുന്നത്. വിംബിൾഡണിൽ നിന്ന് വിലക്കപ്പെട്ടിരുന്ന റഷ്യൻ താരം ഡാനിൽ മെദ്‌വദേവാണ് ഒന്നാം റാങ്കിൽ തുടരുന്നത്.അലക്സിന് സ്വരേവ്,റാഫേൽ നദാൽ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

വിംബിൾഡൺ വനിതാ റണ്ണർ അപ്പ് ഒൻസ് ജബേയുർ മൂന്ന് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലായി. ഇഗ ഷ്വാംടെക്കാണ് ഒന്നാം റാങ്കിൽ.വിംബിൾഡൺ ചാമ്പ്യൻ എലേന റൈബാക്കിന 23-ാം റാങ്കിലാണ്.

Advertisement
Advertisement