പ്ലസ് വൺ മെരിറ്റ് സീറ്റ് പ്രവേശനം പെടാപ്പാട്

Tuesday 12 July 2022 1:26 AM IST

കൊല്ലം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചെങ്കിലും മെരിറ്റിൽ പ്രവേശനം ലഭിക്കണമെങ്കിൽ ബുദ്ധിമുട്ടേണ്ടിവരും. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ ജില്ലയിലുണ്ട്. എന്നാൽ മെരിറ്റ് സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. കഴിഞ്ഞ വർഷം 18215 സീറ്റുകളാണ് മെരിറ്റിൽ ഉണ്ടായിരുന്നത്. ഇത്തവണയത് 22074 ആയി ഉയർത്തിയിട്ടുണ്ട്. എന്നാൽ ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ചവരുടെ എണ്ണം 30534 പേരാണ്. അതായത് 8000ത്തോളം പേർ മാനേജ്‌മെന്റ് സീറ്റുകളെ ആശ്രയിക്കേണ്ടിവരും. സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസുകളിൽ നിന്നുള്ളവരുടെ എണ്ണം കൂടി കണക്കാക്കുമ്പോൾ അപേക്ഷകർ വർദ്ധിക്കുന്നത് മാനേജ്‌മെന്റ് സ്‌കൂളുകൾക്ക് ഗുണകരമാകും.

ജില്ലയിൽ പ്ലസ് വൺ സീറ്റ് (നോൺ മെരിറ്റ് സീറ്റ് ബ്രായ്ക്കറ്റിൽ)

മെരിറ്റ് സീറ്റ് - 22074 (9108)

സയൻസ് - 11904 (5712)

ഹ്യൂമാനിറ്റിസ് - 4170 (1340)

കൊമേഴ്‌സ് - 6,000 (2056)

സ്പോർട്സ്: 638

ആകെ സീറ്റ്: 31,182

ജില്ലയിൽ 138 ഹയർ സെക്കൻഡറി സ്‌കൂളുകളും 52 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളുമാണുള്ളത്. വിജയത്തിനനുസരിച്ച് മെരിറ്റ് സീറ്റ് വർദ്ധിപ്പിക്കാത്തത് പ്രവേശനത്തെ ബാധിക്കും.

രക്ഷിതാക്കൾ

Advertisement
Advertisement