അനുമോദനവും പഠനോപകരണ വിതരണവും

Wednesday 13 July 2022 12:20 AM IST

മുണ്ടൂർ: മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 2021-2022 അദ്ധ്യായന വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബാങ്ക് മെമ്പർമാരുടെ മക്കളെ അനുമോദിക്കുകയും അംങ്കണവാടി, സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം മുണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സജിത നിർവഹിച്ചു. ബാങ്ക് സെക്രട്ടറി എ.ജെ.ജിജുമോൻ, വൈസ് പ്രസിഡന്റ് വി.സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement