അങ്കണവാടികൾ കൂടി സ്മാർട്ടാകും

Wednesday 13 July 2022 12:35 AM IST

കൊച്ചി: സംസ്ഥാനത്തെ 47 അങ്കണവാടികൾകൂടി ഈസാമ്പത്തികവർഷം സ്മാർട്ടാകും. ഇതിന്റെ രൂപരേഖ വനിതാ ശിശു വികസനവകുപ്പിൽ ലഭിച്ചു. 14,12,40,968 രൂപയും വകയിരുത്തി. 8,70,00,000 രൂപ വനിത ശിശുവികസന വകുപ്പും ബാക്കി തദ്ദേശസ്ഥാപനങ്ങളും വഹിക്കും.

തദ്ദേശ സ്വയംഭരണവകുപ്പ് ചീഫ് എൻജിനിയർക്കാണ് നിർമ്മാണ ചുമതല. സ്ഥലത്തിന്റെ ഘടനയ്ക്കും രൂപത്തിനുമനുസരിച്ച് പ്ലാനിൽ മാറ്റംവരുത്താം.

പഠന, വിശ്രമ, ഭക്ഷണമുറികൾ, അടുക്കള, സ്റ്റോർറൂം, ഇൻഡോർ, ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, ടിവി, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങൾ സ്ഥലലഭ്യതയനുസരിച്ച് ഒരുക്കും. 10, 7.5, അഞ്ച്, മൂന്ന്, 1.25 സെന്റുകളിലായി വ്യത്യസ്തപ്ലാനിനും അടങ്കലിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷം 155 സ്മാർട്ട് അങ്കണവാടികൾക്ക് അനുമതി ലഭിച്ചിരുന്നു. 78 എണ്ണത്തിന്റെ നിർമ്മാണം ആരംഭിച്ചു. 77 എണ്ണം ടെൻഡർ നടപടികളിലാണ്. പുതിയ 49 എണ്ണംകൂടി പൂർത്തിയാകുമ്പോൾ സ്മാർട്ട് അങ്കണവാടികളുടെ എണ്ണം 204 ആകും.


പുതിയ സ്മാർട്ട് അങ്കണവാടികൾ

തിരുവനന്തപുരം 2

കൊല്ലം 4

പത്തനംതിട്ട 2

ആലപ്പുഴ 2

കോട്ടയം 1

എറണാകുളം 3

തൃശൂർ 1

പാലക്കാട് 3

മലപ്പുറം 4

കോഴിക്കോട് 1

വയനാട് 2

കണ്ണൂർ 6

കാസർകോട് 16

തുക സെന്റ് അനുസരിച്ച്

10 42,92,340

7.5 42,42,174

5 32,31,328

3 27,64,952
1.5 21,37,256

നിലവിലുള്ള അങ്കണവാടികളും സ്മാർട്ടാകും. ഇത് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തീരുമാനിച്ച് ഫണ്ട് നൽകും. സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും സ്മാർട്ടാക്കുകയാണ് ലക്ഷ്യം.

ജി. പ്രിയങ്ക

ഡയറക്ടർ

വനിതാശിശു വികസനവകുപ്പ്

Advertisement
Advertisement