വൈക്കം മുഹമ്മദ് ബഷീർ അനുസ്​മരണം

Wednesday 13 July 2022 12:19 AM IST
അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണം കവയിത്രി രശ്മി രാജ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.ബാലവേദിയിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സമ്മേളനം കവയത്രിയും അദ്ധ്യാപികയുമായ രശ്മി രാജ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.സഹദേവൻ അദ്ധ്യക്ഷനായിരുന്നു. കെ.ജി.രാജൻ മുഖ്യപ്രഭാഷണം നടത്തി.അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി എൻ.ആർ പ്രസാദ് വിവിധ ക്ലബുകൾ ഉദ്ഘാടനം ചെയ്തു. കെ.സോമൻ സ്വാഗതവും, ബിന്ദു കൃഷ്ണ നന്ദിയും പറഞ്ഞു.കൊടുമൺ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വയണകുന്ന് ജംഗ്ഷനിലെ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സൗഹൃദയ ക്ലബ് പ്രസിഡന്റ് സുനിൽ പ്രഭ അദ്ധ്യക്ഷത വഹിച്ചു.എൻ.ആർ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ശ്യാം ജെ,ഡി.അമ്പിളി അങ്ങാടിക്കൽ പ്രേമചന്ദ്രൻ, സി.വി ചന്ദ്രൻ എന്നിവർ ബഷീർ കൃതികളെ ക്കുറിച്ച് സംസാരിച്ചു.

Advertisement
Advertisement