വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ക്ക് 2064 കോ​ടി​യു​ടെ​ ​ കു​ടി​ശി​ക​:​ ​മ​ന്ത്രി

Wednesday 13 July 2022 12:00 AM IST


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി​ക്ക് 2064​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​കു​ടി​ശി​ക​ ​പി​രി​ച്ചെ​ടു​ക്കാ​നു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ഇ​തി​നാ​യി​ ​ആ​ഗ​സ്റ്റ് 15​ന​കം​ ​അ​ദാ​ല​ത്ത് ​ന​ട​ത്തും.​ 50​ ​ശ​ത​മാ​നം​വ​രെ​ ​ഇ​ള​വു​ ​നി​ൽ​കു​ന്ന​ ​ത​ര​ത്തി​ലാ​കും​ ​അ​ദാ​ല​ത്ത്.​
അ​പ​ക​ട​ക​ര​മാ​യ​ ​അ​ള​വി​ൽ​ ​കോ​ളി​ഫോം​ ​ബാ​ക്ടീ​രി​യ​യു​ള്ള​ ​ഇ​ന്ത്യ​യി​ലെ​ 351​ ​ന​ദി​ക​ളി​ൽ​ 21​ ​എ​ണ്ണം​ ​കേ​ര​ള​ത്തി​ലാ​ണെ​ന്ന് ​പ​ഠ​ന​ ​റി​പ്പോ​ട്ടു​ക​ളു​ണ്ടെ​ന്ന് ​മ​ന്ത്രി​ അ​റി​യി​ച്ചു.​ ​ക​ര​മ​ന​യാ​ർ,​ ​ഭാ​ര​ത​പ്പു​ഴ,​ ​ക​ട​മ്പ്ര​യാ​ർ​ ,​കീ​ച്ചേ​രി,​ ​മ​ണി​മ​ല,​ ​പ​മ്പ,​ ​ഭ​വാ​നി,​ ​ചി​ത്ര​പ്പു​ഴ,​ക​ട​ലു​ണ്ടി,​ ​ക​ല്ലാ​യി​ ,​ ​ക​രു​വ​ണ്ണൂ​ർ,​ ​ക​വ്വാ​യി,​ ​കു​പ്പം,​ ​കു​റ്റി​യാ​ടി,​ ​മൊ​ഗ്രാ​ൽ,​ ​പെ​രി​യാ​ർ,​പെ​രു​വ​മ്പ,​ ​പു​ഴ​യ്ക്ക​ൽ,​ ​രാ​മ​പു​രം,​ ​തി​രൂ​ർ,​ ​ഉ​പ്പ​ള​ ​എ​ന്നി​വ​യാ​ണ് ​ഈ​ ​ന​ദി​ക​ൾ.

മ​ത്സ്യ​ഫെ​ഡ് ​
അ​ന്വേ​ഷ​ണം
തി​രു​വ​ന​ന്ത​പു​രം​:​ ​മ​ത്സ്യ​ഫെ​ഡി​ന്റെ​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​കോ​മ​ൺ​ ​പ്രീ​ ​പ്രോ​സം​സിം​ഗ് ​സെ​ന്റ​റി​ലെ​ ​ക്ര​മ​ക്കേ​ട് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​വി.​അ​ബ്ദു​ഹ്‌​മാ​ൻ ​അ​റി​യി​ച്ചു.​ ​കു​റ്റ​ക്കാ​രാ​യ​ ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ട​ൽ​ത്തീ​രം​ ​പ്ലാ​സ്റ്റി​ക് ​മു​ക്ത​മാ​യും​ ​മ​നോ​ഹ​ര​മാ​യും​ ​സം​ര​ക്ഷി​ക്കു​ന്ന​ ​മി​ക​ച്ച​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ​ ​തെ​ര​ഞ്ഞെ​ടു​ത്ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​എ​വ​ർ​ ​റോ​ളിം​ഗ് ​ട്രോ​ഫി​യും​ ​അ​ഞ്ചു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​കാ​ഷ് ​അ​വാ​ർ​ഡും​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്‌​മാ​ൻ​ ​അ​റി​യി​ച്ചു.​​

Advertisement
Advertisement