മ​രു​ന്ന് ​സ്വീ​ക​രി​ച്ച് ​മൂന്നാഴ്ച്​ ​പി​ന്നി​ടുന്നു കു​ഞ്ഞു​ ഗൗ​രി​ ​സു​ഖ​മാ​യി​ ​ഇ​രി​ക്കു​ന്നു

Thursday 14 July 2022 12:36 AM IST

 ജൂൺ 24 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിക്ക് മരുന്ന് നൽകി.

 ഒമ്പതേ കാൽ കോടി രൂപ മുടക്കിയാണ് മരുന്ന് എത്തിച്ചത്.

പാ​ല​ക്കാ​ട്:​ ​സ്പൈ​ന​ൽ​ ​മ​സ്കു​ല​ർ​ ​അ​ട്രോ​ഫി​ ​(​എ​സ്.​എം.​എ​ ​)​​​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​ഷൊ​ർ​ണൂ​ർ​ ​സ്വ​ദേ​ശി​ ​ഗൗ​രി​ ​ല​ക്ഷ്മി​ക്ക് ​വേ​ണ്ടി​ ​സു​മ​ന​സു​ക​ൾ​ ​സ്‌​നേ​ഹം​ ​ചൊ​രി​ഞ്ഞ​പ്പോ​ൾ​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​മ​രു​ന്ന് ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന് ​നാ​ട്ടി​ലെ​ത്തി.​ ​ജൂ​ൺ​ 24​ന് ​കോ​ഴി​ക്കോ​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​വെ​ച്ച് ​കു​ട്ടി​ക്ക് ​മ​രു​ന്ന് ​ന​ൽ​കി.​ ​ഒ​മ്പ​തേ​ ​കാ​ൽ​ ​കോ​ടി​ ​രൂ​പ​ ​മു​ട​ക്കി​യാ​ണ് ​മ​രു​ന്ന് ​എ​ത്തി​ച്ച​ത്.​ ​മ​രു​ന്ന് ​സ്വീ​ക​രി​ച്ച് ​മൂന്നാഴ്ച​ ​പി​ന്നി​ടു​മ്പോ​ൾ​ ​കു​ഞ്ഞു​ ​ഗൗ​രി​ ​ലോ​ക​ത്തി​ന്റെ​ ​പ്രാ​ർ​ത്ഥ​ന​യി​ൽ​ ​സു​ഖ​മാ​യി​രി​ക്കു​ന്നു.
നി​ല​വി​ൽ​ ​കോ​ഴി​ക്കോ​ട്ടെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക്ക് ​തൊ​ട്ട​ടു​ത്ത് ​ത​ന്നെ​യാ​ണ് ​ഗൗ​രി​യും​ ​കു​ടും​ബ​വും​ ​താ​മ​സി​ക്കു​ന്ന​ത്.​ ​തു​ട​ർ​ചി​കി​ത്സ​യ്ക്ക് ​ഇ​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​ഫി​സി​യോ​ ​തെ​റാ​പ്പി​ ​ത​ന്നെ​യാ​ണ് ​തു​ട​ർ​ചി​കി​ത്സ​യി​ൽ​ ​പ്ര​ധാ​നം.​ ​പി​ന്നെ​ ​അ​ണു​ബാ​ധ​ ​ഏ​ൽ​ക്കാ​തെ​ ​നോ​ക്ക​ണം.
16​ ​കോ​ടി​ ​ചെ​ല​വ് ​വ​രു​ന്ന​ ​മ​രു​ന്നാ​ണ് ​കു​ട്ടി​ക്ക് ​ന​ൽ​കി​യ​ത്.​ ​മ​രു​ന്ന് ​ന​ൽ​കി​യ​ ​അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​ക്ക് ​ഇ​നി​ ​ര​ണ്ടേ​മു​ക്കാ​ൽ​ ​കോ​ടി​ ​രൂ​പ​ ​കൊ​ടു​ക്കാ​നു​ണ്ട്.​ ​അ​ത് ​മൂ​ന്ന് ​വ​ർ​ഷം​ ​കൊ​ണ്ട് ​ക​മ്പ​നി​ക്ക് ​ന​ൽ​ക​ണം.​ ​
പ​തി​മൂ​ന്നേ​ ​കാ​ൽ​ ​കോ​ടി​യാ​ണ് ​ആ​കെ​ ​പി​രി​ഞ്ഞു​കി​ട്ടി​യ​ത്.​ ​ഇ​നി​ ​തു​ട​ർ​ചി​കി​ത്സ​യ്ക്ക് ​അ​ട​ക്കം​ ​പ​ണം​ ​ആ​വ​ശ്യ​മു​ണ്ട്.

ആ​റ് ​മാ​സം​ ​കൊ​ണ്ട് ​ഫ​ലം​ ​ക​ണ്ടു​ ​തു​ട​ങ്ങു​മെ​ന്നാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ ​പ​റ​യു​ന്ന​ത്.​ ​സ​മാ​ന​ ​രോ​ഗം​ ​ബാ​ധി​ച്ച​ ​കു​ട്ടി​ക​ൾ​ക്ക് ​മ​രു​ന്ന് ​ഗു​ണം​ ​ചെ​യ്ത​താ​യി​ ​പ​റ​യു​ന്നു.​ ​ഇ​പ്പോ​ൾ​ ​കു​ട്ടി​ ​ഒ​ട്ടും​ ​ന​ട​ക്കു​ന്നി​ല്ല.​ ​ഒ​രു​പ​രി​ധി​ ​വ​രെ​യെ​ങ്കി​ലും​ ​മ​രു​ന്ന് ​ഗു​ണം​ ​ചെ​യ്താ​ൽ​ ​അ​ത് ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​കും.
ലി​ജു,​ ​ഗൗ​രി​ ​ല​ക്ഷ്മി​യു​ടെ​ ​അ​ച്ഛൻ

 നാട് കൈകോർത്തത് വലിയ മാതൃക

എസ്.എം.എ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്ക് വൻ തുക ആവശ്യമായി വരുന്നതാണ് മിക്ക കുടുംബങ്ങളെയും വലയ്ക്കുന്നത്. ഗൗരി ലക്ഷ്മിക്ക് വേണ്ടി നാട് ഒന്നാകെ കൈകോർത്തത് വലിയ മാതൃകയായിരുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ ചികിത്സ കമ്മിറ്റി രൂപീകരിച്ചു. സ്‌കൂൾ വിദ്യാർത്ഥകൾ, ബസ് ജീവനക്കാർ തുടങ്ങി എം.എ യൂസഫ് അലി വരെ സഹായം നൽകി. ഗൗരി ലക്ഷമിക്ക് സഹായം കിട്ടിയതിൽ നിന്ന് മാതൃക ഉൾക്കൊണ്ട് സംസ്ഥാനത്തെ രോഗ ബാധിതരായ മറ്റ് കുട്ടികൾക്ക് വേണ്ടിയും ചികിത്സാകമ്മിറ്റികൾ രൂപംകൊണ്ടിട്ടുണ്ട്‌.

Advertisement
Advertisement