രാമായണമാസം വിപുലമായി ആഘോഷിക്കും: കേരള ക്ഷേത്ര സംരക്ഷണസമിതി

Friday 15 July 2022 11:29 PM IST

പെരിന്തൽമണ്ണ: കേരള ക്ഷേത്ര സംരക്ഷണ സമിതി മലപ്പുറം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ രാമായണമാസം വിപുലമായി ആഘോഷിക്കും. 16ന് വൈകിട്ട് 5.30ന് ജില്ലാതല ഉത്ഘാടനം അങ്ങാടിപ്പുറം തളിക്ഷേത്രത്തിൽ കൊളത്തൂർ ജയകൃഷ്ണൻ നിർവഹിക്കും. 17 മുതൽ ആഗസ്റ്റ് 16കൂടിയുള്ള ദിവസങ്ങളിൽ സമിതിയുടെ എല്ലാ ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. ജുലായ് 17ന് എല്ലാ ക്ഷേത്രങ്ങളിലും മാതൃസമിതിയുടെ നേതൃത്വത്തിൽ ശ്രീരാമ അഷ്ടോതര അർച്ചന നടക്കും. കൂടാതെ കർക്കടകമാസത്തിലെ എല്ലാ ദിവസവും വീടുകൾ കേന്ദ്രീകരിച്ചു രാമായണ പാരായണവും സത്സംഗങ്ങളും നടക്കും. വിദ്യാർത്ഥികൾക്കായി രാമായണ മത്സരങ്ങൾ ശാഖ, താലൂക്ക്, ജില്ലാ തലങ്ങളിൽ ഉണ്ടായിരിക്കും. ജുലായ് 31ന് മഞ്ചേരി സനാതന ധർമസേവാകേന്ദ്രത്തിൽ ജില്ലാതല ശ്രീരാമ അഷ്ട്‌ടോത്തര, ആഗസ്റ്റ് 15ന് അഖണ്ഡരാമായണ പാരായണവും നടത്തും. 16ന് ഈ വർഷത്തെ രാമായണ മാസാചാരണത്തിന് സമാപനമാവും.

Advertisement
Advertisement